Saturday 10 October 2020 02:38 PM IST : By ബീന മാത്യു

പാർട്ടികളിൽ വിളമ്പാൻ മധുരമൂറും മാംഗോ ചിയ സീഡ് പുഡിങ്

mango-chia-pudding33223 ഫോട്ടോ : സരുൺ മാത്യു, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്: മെർലി എം. എൽദോ

1. മാമ്പഴം – നാല്

2. തേങ്ങ ചുരണ്ടിപ്പിഴിഞ്ഞെടുത്ത ഒന്നാംപാൽ – മുക്കാല്‍ കപ്പ്

രണ്ടാംപാൽ – ഒന്നേകാൽ കപ്പ്

3. കണ്ടൻസ്ഡ് മിൽക്ക് – എട്ടു വലിയ സ്പൂൺ

4. ചിയ സീഡ്സ് – മൂന്നു വലിയ സ്പൂൺ

പാകം െചയ്യുന്ന വിധം

∙ രണ്ടു മാമ്പഴം തൊലി കളഞ്ഞ് അരച്ചു വയ്ക്കുക. രണ്ടു മാമ്പഴം ചെറിയ കഷണങ്ങളായി അരിഞ്ഞു ഫ്രിജില്‍ വ യ്ക്കുക.

∙ തേങ്ങാപ്പാലും കണ്ടൻസ്ഡ് മിൽക്കും നന്നായി യോജിപ്പിക്കുക.

∙ ഇതിലേക്കു ചിയ സീഡ്സും മാമ്പഴം അരച്ചതും ചേർത്തു നന്നായി യോജിപ്പിച്ചു ഫ്രിജിൽ വയ്ക്കുക. ആവശ്യമെങ്കി ൽ കൂടുതൽ പാല്‍ ചേർത്തു നീട്ടിയെടുക്കാം.

∙ വിളമ്പാനുള്ള ബൗളുകളിലാക്കി മാമ്പഴം അരിഞ്ഞതു മുകളിൽ വച്ചു വിളമ്പാം.

Tags:
  • Pachakam