Monday 22 November 2021 04:42 PM IST : By Vanitha Pachakam

പത്തു മിനിറ്റിൽ മാംഗോ സ്വീറ്റ് ജെല്ലി, രുചിയൂറും റെസിപ്പി!

manjel

മാംഗോ സ്വീറ്റ് ജെല്ലി

1. മാമ്പഴം അരച്ച് അരിച്ചത് – രണ്ടു കപ്പ്

ഓറഞ്ച് ജ്യൂസ് – ഒരു കപ്പ്

നാരങ്ങാനീര് – ഒരു വലിയ സ്പൂൺ

2. പഞ്ചസാര പൊടിച്ചത് – ഒരു കപ്പ്

3. ജെലറ്റിൻ – നാലു െചറിയ സ്പൂൺ

വെള്ളം – എട്ടു െചറിയ സ്പൂൺ

4. കുറുകിയ തേങ്ങാപ്പാൽ – ഒന്നരക്കപ്പ്

5. പഴങ്ങൾ – അലങ്കരിക്കാൻ

പാകം െചയ്യുന്ന വിധം

∙ഒന്നാമത്തെ ചേരുവ ചുവടുകട്ടിയുള്ള പാത്രത്തിലാക്കി പഞ്ചസാരയും ചേർത്തിളക്കി നന്നായി യോജിപ്പിക്കുക.

∙ഇതു തിളയ്ക്കുന്ന വെള്ളത്തിനു മുകളിൽ പിടിച്ച് ഡബിൾ ബോയ്‍‍ലിങ് രീതിയിൽ ചൂടാക്കുക.

∙ജെലറ്റിൻ വെള്ളത്തിൽ കുതിർത്ത ശേഷം പാത്രം ചൂടുവെള്ളത്തിനു മുകളിൽ പിടിച്ച് ഉരുക്കി മാമ്പഴക്കൂട്ടിൽ ചേർത്തിളക്കുക.

∙മിശ്രിതം നന്നായി ചൂടായ ശേഷം അടുപ്പിൽ നിന്നു വാങ്ങി, നന്നായി അടിക്കുക.

∙ഇതു വിളമ്പാനുള്ള ചെറിയ പുഡിങ് ബൗളുകളിലോ വലിയ മോൾഡിലോ ഒഴിച്ചു ചൂടാറാൻ വയ്ക്കുക.

∙പിന്നീട് ഫ്രിഡ്ജിൽ വച്ചു സെറ്റ് െചയ്യുക.

∙വിളമ്പാൻ നേരം പുറത്തെടുത്തു കുറുകിയ തേങ്ങാപ്പാൽ മുകളിൽ ഒഴിച്ച് പഴങ്ങൾ കൊണ്ട് അലങ്കരിക്കുക.

∙തേങ്ങ, വെള്ളം ചേർക്കാതെ അരച്ച് കൈ കൊണ്ടു നന്നായി ഞെക്കിപ്പിഴിഞ്ഞ് അരിച്ചെടുത്താൽ ക്രീം പരുവത്തിലുള്ള തേങ്ങാപ്പാൽ കിട്ടും.



Tags:
  • Easy Recipes
  • Pachakam
  • Snacks
  • Desserts