Thursday 18 July 2024 12:08 PM IST : By സ്വന്തം ലേഖകൻ

കുട്ടികൾക്കു നൽകാം വെറൈറ്റി രുചിയിൽ നഗറ്റ്‌സ്, തയാറാക്കാം മസാല ചിക്കൻ നഗറ്റ്സ്!

masaaaalanugg

മസാല ചിക്കൻ നഗറ്റ്സ്

1.ചിക്കൻ എല്ലില്ലാതെ – 250 ഗ്രാം

2.കുരുമുളകുപൊടി – അര ചെറിയ സ്പൂൺ

ഗരംമസാല പൊടി – അര ചെറിയ സ്പൂൺ

ഇ‍ഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – ഒരു ചെറിയ സ്പൂൺ

സവാള പൊടിയായി അരിഞ്ഞത് – മൂന്നു വലിയ സ്പൂൺ

പച്ചമുളക് – മൂന്ന്, പൊടിയായി അരിഞ്ഞത്

3.കടലമാവ് – മൂന്നു വലിയ സ്പൂൺ

വെള്ളം – അഞ്ചു വലിയ സ്പൂൺ

4.മുട്ട വെള്ള – ഒരു മുട്ടയുടേത്

5.ബ്രെഡ് പൊടിച്ചത് – പാകത്തിന്

6.എണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

∙ചിക്കൻ ചതുരക്കഷണങ്ങളാക്കി മുറിച്ചു വയ്ക്കുക.

∙ഒരു വലിയ ബൗളിൽ ചിക്കനും രണ്ടാമത്തെ ചേരുവയും ചേർത്തു യോജിപ്പിക്കുക.

∙മൂന്നാമത്തെ ചേരുവ യോജിപ്പിച്ചു ചിക്കനിൽ ചേർത്ത് ഒരു മണിക്കൂർ മാറ്റി വയ്ക്കണം.

∙ശേഷം ഒരോ കഷണങ്ങളും ബ്രെഡ് പൊടിച്ചതിൽ പൊതിഞ്ഞു ചൂടായ എണ്ണയിൽ വറുത്തു കോരുക.

∙ചൂടോടെ സോസിനൊപ്പം വിളമ്പാം.

Tags:
  • Non-Vegertarian Recipes
  • Pachakam
  • Snacks