Saturday 11 September 2021 03:05 PM IST : By സ്വന്തം ലേഖകൻ

ചായക്കൊപ്പം കറുമുറെ കൊറിക്കാൻ മസാല കടല; ഈസി റെസിപ്പി

Masala-kadala തയാറാക്കിയത്: മെർലി എം. എൽദോ, പാചകക്കുറിപ്പുകൾക്കു കടപ്പാട്: റോയ് പോത്തൻ , റീജിയനൽ കോർപറേറ്റ് ഷെഫ്, കാലിക്കറ്റ് പാരഗൺ റസ്റ്ററന്റ് & കേറ്ററിങ്, ദുബായ്

മുട്ടയ്ക്കു പകരം പനീർ, ബീഫിനു പകരം സോയയും കടലയും, മീനിനു പകരം വാഴയ്ക്ക, ചിക്കനു പകരം കോളിഫ്ളവർ, മിൻസ് മീറ്റിനു പകരം പച്ചച്ചക്കയും വാഴക്കൂമ്പും... നോൺവെജ് വിഭവങ്ങളുടെ ചേരുവ ഇങ്ങനെയൊന്നു മാറ്റി പരീക്ഷണം നടത്തിയാലോ? 

മസാലക്കടല

1. കടല – അരക്കിലോ, കുതിർത്തത്

2. ഉപ്പ് – പാകത്തിന്

വെള്ളം – പാകത്തിന്

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

തേങ്ങാക്കൊത്ത് – അരക്കപ്പ്

3. വെളിച്ചെണ്ണ – പാകത്തിന്

4. കടുക് – അര ചെറിയ സ്പൂൺ

5. സവാള – രണ്ട്, അരിഞ്ഞത്

6. മുളകുപൊടി – ഒരു വലിയ സ്പൂൺ

കുരുമുളകുപൊടി – രണ്ടു ചെറിയ സ്പൂൺ

ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ

7. കറിവേപ്പില – രണ്ടു തണ്ട്

പാകം ചെയ്യുന്ന വിധം

∙ കടല രണ്ടാമത്തെ ചേരുവ ചേർത്തു പ്രഷർ കുക്കറിൽ വേവിക്കുക. വേവിച്ച വെള്ളം ഊറ്റി മാറ്റി വയ്ക്കുക.

∙ പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുകു പൊട്ടിച്ച ശേ ഷം സവാള വഴറ്റുക.

∙ ആറാമത്തെ ചേരുവ, കടല വേവിച്ച വെള്ളത്തിൽ കുഴച്ചതു സവാളക്കൂട്ടില്‍ ചേർത്തു വഴറ്റണം.

∙ ഊറ്റിവച്ചിരിക്കുന്ന കടലയും ചേർത്തു നന്നായി വരട്ടിയ ശേഷം ഉപ്പു പാകത്തിനാക്കി കറിവേപ്പില ചേർത്തു വാങ്ങാം.

Tags:
  • Pachakam