Wednesday 18 November 2020 02:27 PM IST : By സ്വന്തം ലേഖകൻ

ആഘോഷങ്ങളെ സ്വാദിഷ്ടമാക്കാൻ തയാറാക്കാം മീറ്റ് ലോഫ്!

loaf

മീറ്റ് ലോഫ്

1.ബീഫ്/ചിക്കൻ – അരക്കിലോ, മിൻസ് ചെയ്തത്/അരച്ചത്

2.പൊട്ടുകടല – അഞ്ചു വലിയ സ്പൂൺ, വറുത്തു പൊടിച്ചത്

സവാള – രണ്ടു വലുത്, പൊടിയായി അരിഞ്ഞത്

നന്നായി പഴുത്ത തക്കാളി – രണ്ട്, പൊടിയായി അരിഞ്ഞത്

മല്ലിയില – ഒരു പിടി, പൊടിയായി അരിഞ്ഞത്

പച്ചമുളക് – നാല്, പൊടിയായി അരിഞ്ഞത്

മുട്ടവെള്ള – മൂന്ന് മുട്ടയുടേത്

നാരങ്ങാനീര് – ഒരു നാരങ്ങയുടേത്

ബേക്കിങ് പൗഡർ – കാൽ ചെറിയ സ്പൂൺ

ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

3.വെണ്ണ ഉരുക്കിയത് – രണ്ടു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

  • ഒന്നും രണ്ടും ചേരുവകൾ ചേർത്തു നന്നായി യോജിപ്പിക്കുക.

  • ഒരു ലോഫ്ടിന്നിൽ ഒരു ചെറിയ സ്പൂൺ വെണ്ണ പുരട്ടിയ ശേഷം യോജിപ്പിച്ചു വച്ച ഇറച്ചി മിശ്രിതം, ടിന്നിൽ നിറയ്ക്കുക. ഇതിനു മുകളിൽ ബാക്കിയുള്ള വെണ്ണ ഒഴിക്കണം.

  • ഇത് അവ്നിൽ വച്ചു ബേക്ക് ചെയ്യുകയോ ആവിയിൽ പുഴുങ്ങുകയോ ചെയ്യാം. ആവിയിൽ പുഴുങ്ങുകയാണെങ്കിൽ ഫോയിൽ പേപ്പർ കൊണ്ടു നന്നായി മൂടണം. വെള്ളം ഉള്ളിൽ പോകാതിരിക്കാനാണിത്.

  • പാകമാകുമ്പോൾ വാങ്ങി ചൂടാറിയശേഷം കത്തി ഉപയോഗിച്ചു വശങ്ങൾ മെല്ലേ ഇളക്കി, ലോഫ് ടിന്നിൽ നിന്നു പുറത്തെടുത്തു സ്ലൈസ് ചെയ്യുക.

  • സവാള വട്ടത്തിൽ അരിഞ്ഞതു കൊണ്ട് അലങ്കരിച്ചതും ഇഷ്ടമുള്ള സോസും ചേർത്തു വിളമ്പാം.

കടപ്പാട്

രേഖ ജേക്കബ് പെരിഞ്ചേരി