Saturday 10 August 2024 04:06 PM IST : By സ്വന്തം ലേഖകൻ

ചുവന്നുള്ളി കൂടി ചേർന്നാൽ ആരോഗ്യം സൂപ്പർ സ്മാർട്ട്; രുചികരമായ ഓജസ്സ് കഞ്ഞി, റെസിപ്പി

Ojas-konjee

ഒരു കോപ്പ കഞ്ഞി കിട്ടിയാൽ ഏതു സമയത്തും രുചിയോടെ കഴിക്കാം. അതിൽ ശരീരത്തെ സംരക്ഷിക്കാനുള്ള ചേരുവകൾ കൂടി ഉണ്ടെങ്കിലോ. ധാരാളം വൈറ്റമിനുകളും ഇരുമ്പ് പോലുള്ള ലവണങ്ങളും അടങ്ങിയിട്ടുള്ള ഉലുവയും ആശാളിയും രോഗപ്രതിരോധശേഷി വർധിപ്പിക്കും. അണുബാധ തടയാനും നീർക്കെട്ട് അകറ്റാനും ഉലുവ സഹായിക്കും. ശരീരത്തിലെ വിഷാംശങ്ങൾ തള്ളാൻ ആശാളിയും ബെസ്റ്റ്. ഇതിനെല്ലാമൊപ്പം ആന്റിഓക്സിഡന്റുകൾ നിറഞ്ഞ ചുവന്നുള്ളി കൂടി ചേർന്നാൽ ആരോഗ്യം സൂപ്പർ സ്മാർട്ട്. 

1. വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ

2.  കടുക് – അര ചെറിയ സ്പൂണ്‍ 

ഉലുവ – 10 ഗ്രാം

കരിംജീരകം – രണ്ടു ചെറിയ സ്പൂൺ

ചുവന്നുള്ളി – 50 ഗ്രാം, അരിഞ്ഞത്

3. കഞ്ഞി – 100 ഗ്രാം

ചെറുപയർ വേവിച്ചത് – 100 ഗ്രാം

4. ആശാളി കുതിർത്തത് – 20 ഗ്രാം

5. തേങ്ങാപ്പാൽ – 50 മില്ലി

പാകം ചെയ്യുന്ന വിധം

∙ പാനിൽ എണ്ണ ചൂടാക്കി രണ്ടാമത്തെ ചേരുവ വഴറ്റുക. 

∙ ബ്രൗൺ നിറമാകുമ്പോൾ കഞ്ഞിയും പയറും ചേർക്കണം. ആശാളിയും ചേർത്തിളക്കിയ ശേഷം തേങ്ങാപ്പാൽ ചേര്‍ത്തു വാങ്ങി അലങ്കരിച്ചു വിളമ്പാം.

തയാറാക്കിയത്: മെര്‍ലി എം. എൽദോ, പാചകക്കുറിപ്പുകൾക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനും കടപ്പാട്: ഷിഹാബ് കരീം, എക്സിക്യൂട്ടീവ് ഷെഫ്, ദ് ലീല കോവളം, എ റാവിസ് ഹോട്ടൽ, കോവളം, തിരുവനന്തപുരം

Tags:
  • Pachakam