Friday 07 July 2023 04:25 PM IST : By Vanitha Pachakam

വെറൈറ്റി സ്റ്റാർട്ടറിനു തയാറാക്കാം മീൻ ലൂംബിയ!

lumbiya

മീൻ ലൂംബിയ!

1. ദശക്കട്ടിയുള്ള മീൻ മുള്ളു കളഞ്ഞത് കഷണങ്ങളാക്കിയത് – അരക്കിലോ

2. എണ്ണ – രണ്ടു വലിയ സ്പൂൺ

3. സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്

പച്ചമുളക് – ആറ്, അരിഞ്ഞത്

വെളുത്തുള്ളി ചതച്ചത് – രണ്ടു വലിയ സ്പൂൺ

4. ഉപ്പ് – പാകത്തിന്

കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ

5. കാബേജ് പൊടിയായി അരിഞ്ഞത് – അരക്കപ്പ്

കാരറ്റ് പൊടിയായി അരിഞ്ഞത് – അരക്കപ്പ്

ചുവന്ന കാപ്സിക്കം പൊടിയായി അരിഞ്ഞത് – അരക്കപ്പ്

സ്പ്രിങ് അണിയൻ പൊടിയായി അരിഞ്ഞത് – അരക്കപ്പ്

6. ൈമദ – രണ്ടു കപ്പ്

‍വനസ്പതി – ഒരു വലിയ സ്പൂൺ

ഉപ്പ് – പാകത്തിന്

7. വനസ്പതി – അരക്കപ്പ്

8. ൈമദ – രണ്ടു വലിയ സ്പൂൺ

വെള്ളം – അൽപം

9. എണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

∙ മീനിൽ അല്പം സെലറി ഇലയും അഞ്ചു പച്ചമുളകു നീളത്തിൽ അരിഞ്ഞതും ഒരു കഷണം ഇഞ്ചി ചതച്ചതും പാകത്തിനുപ്പും വെള്ളവും ചേർത്ത് അടുപ്പത്തു വച്ചു വേവിച്ചു വെള്ളം വറ്റിച്ചെടുക്കുക. ഇതിൽ നിന്നു മീന്‍ കഷണങ്ങൾ മാത്രം എടുത്തു കൈ കൊണ്ടു പൊടിച്ചു വയ്ക്കണം.

∙ പാനിൽ എണ്ണചൂടാക്കി മൂന്നാമത്തെ ചേരുവ ചേർത്തു വഴറ്റുക. നന്നായി വഴന്ന ശേഷം ഇതിലേക്കു പൊടിച്ചു വച്ചിരിക്കുന്ന മീൻ ചേർത്തു നന്നായി ഉലർത്തിയെടുക്കുക. പാകത്തിനുപ്പും കുരുമുളകുപൊടിയും ചേർത്തിളക്കി അഞ്ചാമത്തെ ചേരുവയും ചേർത്തു വാങ്ങുക. പച്ചക്കറികൾ വേവിക്കരുത്. ഇതാണ് ഫില്ലിങ്.

∙ ആറാമത്തെ ചേരുവ കുഴച്ചു സമോസയ്ക്കുള്ള സമോസ ലീഫ് തയാറാക്കിയതു പോലെ പൂരി തയാറാക്കുക.

∙ഇനി ഓരോ പൂരിയുടെയും അരികില്‍ അൽപം ഫില്ലിങ് വച്ച്, പൂരിയുെട ചുറ്റിനും മൈദ അൽപം വെള്ളം ചേർത്തു കുഴച്ചതു പുരട്ടി, ഇരുവശവും അകത്തേക്കു മടക്കുക. ഇനി അമർത്തി ചുരുട്ടിയെടുക്കണം.

∙ചൂടായ എണ്ണയിൽ വറുത്തു കോരുക.

Tags:
  • Easy Recipes
  • Pachakam
  • Snacks
  • Non-Vegertarian Recipes