Wednesday 23 December 2020 11:02 AM IST : By സ്വന്തം ലേഖകൻ

ഞൊടിയിടയിൽ തയാറാക്കാം മിൽക്ക് ചോക്ലേറ്റ് മൂസ്, ഈസി റെസിപ്പി!

milk

മിൽക്ക് ചോക്ലേറ്റ് മൂസ്

1.പാൽ – 80 മില്ലി

ക്രീം – 80 മില്ലി

2.പഞ്ചസാര – ഒരു വലിയ സ്പൂൺ

മുട്ടമഞ്ഞ – മൂന്നു മുട്ടയുടേത്

3.മിൽക്ക് ചോക്ലേറ്റ് – 350 ഗ്രാം, ഗ്രേറ്റ് ചെയ്തത്

4.ജെലറ്റിൻ – അര ചെറിയ സ്പൂൺ

5.വിപ്പിങ് ക്രീം – 430 ഗ്രാം

പാകം ചെയ്യുന്ന വിധം

  • ഒരു പാനിൽ ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു തിളപ്പിക്കുക.

  • പഞ്ചസാരയും മുട്ടമഞ്ഞയും നന്നായി അടിച്ചു പഞ്ചസാര മുഴുവൻ അലിഞ്ഞശേഷം ഇതു ചെറുചൂടുള്ള പാൽ മിശ്രിതത്തിൽ ചേർത്തിളക്കണം.

  • ഇതിലേക്കു ചോക്ലേറ്റ് ഗ്രേറ്റ് ചെയ്തതും ജെലറ്റിൻ ചെറുചൂടുവെള്ളത്തിൽ അലിയിച്ചതും ചേർത്തിളക്കി നന്നായി ഇളക്കുക.

  • ചോക്ലേറ്റ് മുഴുവൻ അലിയണം. നന്നായി ചൂടാറിയശേഷം ഇതിലേക്കു ക്രീം മെല്ലേ ചേർത്തു യോജിപ്പിക്കുക.

  • ഇഷ്ടമുള്ള ഗ്ലാസുകളിലാക്കി ഒരു മണിക്കൂർ ഫ്രിഡ്ജിൽ വച്ചു സെറ്റ് ചെയ്തു വിളമ്പാം.

കടപ്പാട്

അശോക് ഈപ്പൻ

എക്സിക്യൂട്ടീവ് ഷെഫ്