Friday 25 May 2018 04:38 PM IST

മിസിസ്സിപ്പി മഡ് പൈ

Merly M. Eldho

Chief Sub Editor

mud-pie1

പൈ തയാറാക്കാൻ

1.    മൈദ ഇടഞ്ഞത് – 380 ഗ്രാം
      കൊക്കോ പൗ‍‍ഡർ – രണ്ടു വലിയ സ്പൂൺ
2.    വെണ്ണ – 140 ഗ്രാം
3.    പഞ്ചസാര പൊടിച്ചത് – രണ്ടു വലിയ സ്പൂൺ
    തണുത്തവെള്ളം – ഒന്ന് – രണ്ടു വലിയ സ്പൂൺ

ഫില്ലിങ്ങിന്

4.    വെണ്ണ – 175 ഗ്രാം   

      ബ്രൗൺഷുഗർ – ഒന്നേമുക്കാൽ കപ്പ്
5.    മുട്ട – നാല്, മെല്ലേ അടിച്ചത്
    കൊക്കോ പൗ‍‍ഡർ ഇടഞ്ഞത് – നാലു വലിയ സ്പൂൺ
6.    സെമി സ്വീറ്റ് ചോക്‌ലെറ്റ് – 150 ഗ്രാം, ഉരുക്കിയത്
7.    ക്രീം – ഒന്നേകാൽ കപ്പ്

അലങ്കരിക്കാൻ

8.    ഹെവി ക്രീം – രണ്ടു കപ്പ്, അടിച്ചത്
    ചോക്‌ലെറ്റ് കഷണങ്ങൾ, ചോക്‌ലെറ്റ് ചുരുളുകൾ

പാകം ചെയ്യുന്ന വിധം

∙  ഒന്നാമത്തെ ചേരുവ ഇടഞ്ഞ് ഒരു ബൗളിലാക്കി വെണ്ണ ചേർത്തു വിരലുകൾ കൊണ്ടു യോജിപ്പിക്കുക.

∙  റൊട്ടിപ്പൊടി പരുവമാകുമ്പോൾ പഞ്ചസാരയും പാകത്തിനു വെള്ളവും ചേർത്തു യോജിപ്പിച്ചു മയമുള്ള മാവു തയാറാക്കണം.

∙  ഇത് ഒരു ക്ലിങ് ഫിലിം കൊണ്ടു മൂടി 15 മിനിറ്റ് ഫ്രിഡ്ജിൽ വയ്ക്കുക.

∙  അവ്ൻ 1900Cൽ ചൂടാക്കിയിടണം.

∙  മാവ് പൊടി തൂവിയ തട്ടിൽ വച്ചു പരത്തി ഒൻപതിഞ്ചു വലു പ്പമുള്ള ടാർട്ട് പാനിലോ സെറാമിക് പൈ ഡിഷിലോ ലൈൻ ചെയ്യുക.

∙ ഇതിനു മുകളിൽ ബട്ടർ പേപ്പറിട്ട് ഉള്ളിൽ ഉണങ്ങിയ പയർ നിറയ്ക്കുക. ഇത് ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 15 മിനിറ്റ് ബേക്ക് ചെയ്യണം.

∙  അവ്നിൽ നിന്നു പുറത്തെടുത്ത് പേപ്പറും പയറും മാറ്റിയ ശേഷം വീണ്ടും 10 മിനിറ്റ് കൂടി ടാർട്ട് ഷെൽ ബേക്ക് ചെയ്യുക. ഇത് അവ്നിൽ നിന്നു പുറത്തെടുത്ത് ഒരു വയർ റാക്കിൽ ചൂടാറാൻ വയ്ക്കണം.

∙  ഫില്ലിങ് തയാറാക്കാൻ വെണ്ണയും ബ്രൗൺ ഷുഗറും ചേർത്തു നന്നായി അടിക്കുക. ഇതിൽ കൊക്കോയും മുട്ടയും കുറേശ്ശെ ചേർത്ത് അടിച്ചു യോജിപ്പിക്കണം.

∙  ചോക്‌ലെറ്റ് ഉരുക്കിയതും ചേർത്ത് അടിച്ച ശേഷം ക്രീം ചേർത്തു യോജിപ്പിക്കുക.

∙  അവ്ന്റെ ചൂട് 1600C ആയി കുറച്ചിടണം.

∙  തയാറാക്കിയ ചോക്‌ലെറ്റ് മിശ്രിതം പേസ്ട്രി ഷെല്ലിലൊഴിച്ച് 45 മിനിറ്റ് ബേക്ക് ചെയ്യുക. സെറ്റാകുന്നതാണ് പാകം.

∙  ചൂടാറിയ ശേഷം വിളമ്പാനുള്ള പാത്രത്തിലേക്കു മാറ്റി വിപ്ഡ് ക്രീം മുകളിൽ വയ്ക്കുക. ചോക്‌ലെറ്റ് കൊണ്ട് അലങ്കരിച്ച് തണുപ്പിച്ചു വിളമ്പാം.

കടപ്പാട്: പാർട്ടി! സിംപിൾ ആൻഡ് ഡെലീഷ്യസ് പാർട്ടി ഫൂഡ്

mississippi-mud-pie