Saturday 25 June 2022 04:19 PM IST : By സ്വന്തം ലേഖകൻ

ആവി പറക്കും മോമോസ്; സ്‌പെഷൽ ചട്നിയ്ക്കൊപ്പം രുചിയോടെ കഴിക്കാം

_BCD1500 തയാറാക്കിയത്: മെർലി എം. എൽദോ, ഫോട്ടോ: സരുൺ മാത്യു. പാചകക്കുറിപ്പുകള്‍ക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയതിനും കടപ്പാട്: അനു ഡെന്നീസ്, വാഴക്കാല, കൊച്ചി.

1. മൈദ – രണ്ടു കപ്പ്

ഉപ്പ്, വെള്ളം – പാകത്തിന്

2. ചിക്കൻ – 200 ഗ്രാം

3. സ്പിങ് അണിയന്റെ പച്ചഭാഗം അരിഞ്ഞത് – കാൽ കപ്പ്

മല്ലിയില അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – ഒരു ചെറിയ സ്പൂൺ

കുരുമുളകു ചതച്ചത് – അര ചെറിയ സ്പൂൺ

സവാള – ഒരു ഇടത്തരം, പൊടിയായി അരിഞ്ഞത്

സോയാസോസ് – ഒരു ചെറിയ സ്പൂൺ

4. എണ്ണ – ഒരു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ കുഴച്ചു മാവു തയാറാക്കി അരമണിക്കൂർ വയ്ക്കുക. പിന്നീട് കനം കുറച്ചു ചെറിയ വട്ടങ്ങളായി പരത്തി വയ്ക്കണം.

∙ ഫില്ലിങ് തയാറാക്കാൻ ചിക്കൻ അരച്ച് അതിൽ മൂന്നാമത്തെ ചേരുവ ചേർത്തു നന്നായി യോജിപ്പിക്കുക.

∙ പരത്തി വച്ചിരിക്കുന്ന ഓരോ വട്ടത്തിനു നടുവിലും ഓരോ സ്പൂൺ ഫില്ലിങ് വച്ച് അറ്റം കൂട്ടിപ്പിടിച്ച് പ്ലീറ്റ് ചെയ്തു യോജിപ്പിക്കുക. ഇത് ആവി വരുന്ന അപ്പച്ചെമ്പിന്റെ തട്ടിൽ വച്ച് 20 മിനിറ്റ് വേവിക്കണം.

∙ മോമോ ചട്നി തയാറാക്കാൻ രണ്ടു തക്കാളി, നാല് കശ്മീരി മുളക് എന്നിവ തിളപ്പിച്ചു ചൂടാറിയ ശേഷം അരച്ചു വയ്ക്കണം. ഒരു ചെറിയ സ്പൂൺ എണ്ണ ചൂടാക്കി  ഒരു ചെറിയ സ്പൂൺ വെളുത്തുള്ളി ചതച്ചതു വഴറ്റണം. ഇതില്‍ ഒരു സവാള പൊടിയായി അരിഞ്ഞതു ചേ ർത്തു വഴറ്റിയ ശേഷം അരപ്പും ഒരു വലിയ സ്പൂൺ ടുമാറ്റോ കെച്ചപ്പും ഒരു ചെറിയ സ്പൂൺ തേനും ഒരു ചെറിയ സ്പൂൺ കോൺഫ്ളോർ അരക്കപ്പ് വെള്ളത്തിൽ കലക്കിയതും ചേർത്തു തിളപ്പിച്ചു കുറുക്കി വാങ്ങുക.

Tags:
  • Pachakam