Monday 14 September 2020 02:32 PM IST : By Pachakam Desk

മോട്ടീചൂർ ലഡ്ഡു, വളരെ സിമ്പിളായി വീട്ടിൽ തയാറാക്കാം!

laddoo

മോട്ടീചൂർ ലഡ്ഡു

1. പഞ്ചസാര - ഒരു കപ്പ് + ഒരു കപ്പിന്റെ മൂന്നിലൊന്ന്

2. പാൽ - കാൽ കപ്പ്

3. കുങ്കുമപ്പൂവ് - ഏതാനും നാര്

4. കടലമാവ് - രണ്ടരക്കപ്പ്

5. നാടന്‍ നെയ്യ് - വറുക്കാൻ

6. പച്ച ഏലയ്ക്കാത്തരി - ഒരു വലിയ സ്പൂൺ

7. പിസ്ത അരിഞ്ഞത് - പാകത്തിന്

പാകം െചയ്യുന്ന വിധം

∙ പഞ്ചസാര മൂന്നു കപ്പ് വെള്ളം േചർത്തു തിളപ്പിച്ച് ഒരു നൂൽ പരുവമാക്കുക.

∙ ഇതിലേക്കു പാൽ ചേർത്തിളക്കുക. മുകളിൽ പൊങ്ങി വരുന്ന പത നീക്കം െചയ്യണം.

∙ ഇതിൽ കുങ്കുമപ്പൂവു േചർത്തിളക്കി വാങ്ങി വയ്ക്കണം.

∙ കടലമാവിൽ മൂന്നു കപ്പ് വെള്ളം േചർത്തു കോരിയൊഴിക്കാൻ പാകത്തിനുള്ള മാവു തയാറാക്കുക.

∙ ഫ്രൈയിങ് പാനിൽ നെയ്യ് ചൂടാക്കി നല്ല തീയിൽ വയ്ക്കുക. അതിനു മുകളിൽ ഓട്ടത്തവി പിടിച്ച് അതിലേക്കു തയാറാക്കിയ മാവ് അൽപം ഒഴിക്കുക. മാവ് ദ്വാരത്തിലൂടെ നെയ്യിലേക്കു വീഴുമ്പോള്‍ ചെറിയ ബൂന്ദികളായി രൂപപ്പെടും. രണ്ടു മൂന്നു മിനിറ്റ് വറുത്തു, കോരി തയാറാക്കി വച്ചിരിക്കുന്ന പഞ്ചസാരപ്പാനിയിൽ ഇടുക.

∙ ബൂന്ദി, സിറപ്പ് മുഴുവൻ വലിച്ചെടുത്ത ശേഷം ഏലയ്ക്കാത്തരിയും േചർത്തു മെല്ലേ യോജിപ്പിക്കുക.

∙ ഇതിൽ നിന്ന് 25 ഉരുളകളുണ്ടാക്കി ലഡ്ഡു തയാറാക്കുക.

∙ പിസ്ത അരിഞ്ഞത് എന്നിവ കൊണ്ട് അലങ്കരിക്കാം.