Friday 29 July 2022 04:38 PM IST : By സ്വന്തം ലേഖകൻ

മധുരം കിനിയും മൊട്ടീച്ചൂർ ലഡു, തയാറാക്കാം ഈസിയായി!

motichoor

മൊട്ടീച്ചൂർ ലഡു

1.വെള്ളക്കടല – ഒരു കപ്പ്

2.എണ്ണ – വറുക്കാൻ ആവശ്യത്തിന്

3.പഞ്ചസാര – ഒരു കപ്പ്

വെള്ളം – ഒരു കപ്പ്

4.ഏലയ്ക്കാപ്പൊടി – അര ചെറിയ സ്പൂൺ

ഓറഞ്ച് ഫൂഡ് കളർ – ഒരു നുള്ള്

5.നെയ്യ് – ഒരു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙വെള്ളക്കടല നാലു മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കുക.

∙ഇത് ചെറിയ പകോഡ പോലെ വറുത്തു കോരുക.

∙ഇത് തണുത്തു കഴിയുമ്പോൾ പൊടിച്ചു വയ്ക്കണം.

∙ഒരു പാനിൽ പഞ്ചസാരയും വെള്ളവും ചേർത്തു തിളപ്പിക്കണം.

∙തിളച്ചു തുടങ്ങുമ്പോൾ നാലാമത്തെ ചേരുവ ചേർക്കുക.

∙ഇതിലേക്കു പൊടിച്ചു വച്ചിരിക്കുന്ന വെള്ളക്കടല ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക. തീ അണച്ച് 15 മിനിറ്റ് മൂടി വയ്ക്കണം.

∙ഇതിൽ നെയ്യ് ചേർത്തു നന്നായി യോജിപ്പിച്ച് ചെറിയ ഉരുളകളാക്കി വിളമ്പാം.

Tags:
  • Easy Recipes
  • Desserts
  • Pachakam