Thursday 01 August 2024 04:17 PM IST : By സ്വന്തം ലേഖകൻ

ചോറിനും ചപ്പാത്തിക്കും ഒപ്പം കഴിക്കാം മഷ്റൂം മസാല, തയാറാക്കാം ഈസിയായി!

mushroommasaaala

മഷ്റൂം മസാല

1.മഷ്റൂം – 200 ഗ്രാം

2.വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ

3.ഇഞ്ചി–വെളുത്തുള്ളി ചതച്ചത് – ഒരു വലിയ സ്പൂൺ

4.സവാള – മൂന്ന്, പൊടിയായി അരിഞ്ഞത്

5.കശ്മീരി മുളകുപൊടി – രണ്ടു ചെറിയ സ്പൂൺ

മ‍ഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

മല്ലിപ്പൊടി – അര ചെറിയ സ്പൂൺ

6.തക്കാളി – ഒന്ന്, അരച്ചത്

ഉപ്പ് – പാകത്തിന്

പച്ചമുളക് – മൂന്ന്

കറിവേപ്പില – ഒരു തണ്ട്

7.ഗരംമസാലപൊടി – കാൽ ചെറിയ സ്പൂൺ

കുരുമുളകുപൊടി – മുക്കാൽ ചെറിയ സ്പൂൺ

കശുവണ്ടിപ്പരിപ്പ് അരച്ചത് – അര വലിയ സ്പൂൺ

തേങ്ങാപ്പാൽ – കാൽ കപ്പ്

9.മല്ലിയില അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙മഷ്റും വൃത്തിയാക്കി മുറിച്ചു വയ്ക്കുക.

∙പാനിൽ വെളിച്ചെണ്ണ ചൂടാക്കി ഇഞ്ചിയും വെളുത്തുള്ളിയും ചേർ‌ത്തു വഴറ്റി പച്ചമണം മാറുമ്പോൾ സവാള ചേർത്തു വഴറ്റണം.

∙സവാള കണ്ണാടിപ്പരുവമാകുമ്പോൾ നാലാമത്തെ ചേരുവ ചേർത്തു വഴറ്റുക.

∙ആറാമത്തെ ചേരുവയും ചേർ‌ത്തു വഴറ്റി എണ്ണ തെളിയുമ്പോൾ മഷ്റൂം ചേർത്തിളക്കി വേവിക്കുക.

∙പകുതി വേവാകുമ്പോൾ ഏഴാമത്തെ ചേരുവ ചേർത്തു വേവിച്ചു വാങ്ങുക.

∙മല്ലിയില വിതറി വിളമ്പാം.

Tags:
  • Lunch Recipes
  • Vegetarian Recipes
  • Dinner Recipes
  • Easy Recipes
  • Pachakam
  • Breakfast Recipes