Saturday 23 March 2019 03:35 PM IST : By സ്വന്തം ലേഖകൻ

ചോറിനും പ്രാതലിനുമൊപ്പം കഴിക്കാൻ കൂൺ പട്ടാണി മസാല റെഡി!

Koon-patani-masala ഫോട്ടോ : സരുൺ മാത്യു

പ്രാതലിനൊപ്പവും ചോറിനൊപ്പവും കഴിക്കാൻ പറ്റുന്ന ഏറ്റവും ഹെൽത്തിയായ വെജ് വിഭവമാണ് കൂൺ പട്ടാണി മസാല. 

ചേരുവകൾ 

1. വെളിച്ചെണ്ണ – മൂന്നു ചെറിയ സ്പൂൺ

2. കടുക് – ഒരു ചെറിയ സ്പൂൺ

3. സവാള അരിഞ്ഞത് – 50 ഗ്രാം

പച്ചമുളക് അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ

വെളുത്തുള്ളി പൊടിയായി അരിഞ്ഞത്

– രണ്ടു ചെറിയ സ്പൂൺ

ഇഞ്ചി പൊടിയായി അരിഞ്ഞത്

– രണ്ടു ചെറിയ സ്പൂൺ

കറിവേപ്പില – 10 ഗ്രാം

4. തക്കാളി അരിഞ്ഞത് – 30 ഗ്രാം

മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ

മുളകുപൊടി – ഒരു ചെറിയ സ്പൂൺ

5. കൂൺ ചതുരക്കഷണങ്ങളാക്കിയത് – 100 ഗ്രാം

ഗ്രീൻപീസ് വേവിച്ചത് – 100 ഗ്രാം

6. തേങ്ങാപ്പാൽ – 20 മില്ലി

ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുകു പൊട്ടിച്ച ശേഷം മൂ ന്നാമത്തെ ചേരുവ വഴറ്റണം.

∙ ഇളം ബ്രൗൺ നിറമാകുമ്പോൾ നാലാമത്തെ ചേരുവ ചേ ർത്ത് ഒരു മിനിറ്റ് വഴറ്റുക.

∙ ഇതിലേക്ക് കൂണും ഗ്രീൻപീസും ചേർത്ത് രണ്ടു മിനിറ്റ് വേ വിക്കണം.

∙ ഇതിൽ തേങ്ങാപ്പാലിന്റെ പകുതിയും ഉപ്പും ചേർത്തു വേവി ക്കുക. 

∙ തിളയ്ക്കുമ്പോൾ തീ കുറച്ച ശേഷം ബാക്കി തേങ്ങാപ്പാൽ ചേർത്ത് ഉപ്പു പാകത്തിനാക്കണം.

∙ കറിവേപ്പില വറുത്തതു കൊണ്ട് അലങ്കരിക്കാം.

തയാറാക്കിയത്: ശില്പ ബി. രാജ്, ഫോട്ടോ : സരുൺ മാത്യു, പാചകക്കുറിപ്പുകൾക്കു കടപ്പാട്: സലിൻ കുമാർ, എക്സിക്യൂട്ടീവ് ഷെഫ്, ബബിൾ കഫേ, താജ് ഗേറ്റ്‌വേ, കൊച്ചി. ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്: ജോസഫ് ലൈജു, സിഡിപി, ബബിൾ കഫേ, താജ് ഗേറ്റ്‌വേ, കൊച്ചി.