മഷ്റൂം പെപ്പർ റോസ്‌റ്റ്
1.കൂൺ – രണ്ടു പായ്ക്കറ്റ്
2.മൈദ – മൂന്നു വലിയ സ്പൂൺ
കോൺഫ്‌ളോർ – മൂന്നു വലിയ സ്പൂൺ
കുരുമുളകുപൊടി – അര വലിയ സ്പൂൺ
വെളുത്തുള്ളി – ഒരു അല്ലി, പൊടിയായി അരിഞ്ഞത്
ഉപ്പ് – പാകത്തിന്
വെള്ളം – പാകത്തിന്
3.എണ്ണ – വറുക്കാൻ ആവശ്യത്തിന്
4.സവാള – രണ്ട്, അരിഞ്ഞത്
5.വെളുത്തുള്ളി – 8–10 അല്ലി
ഇഞ്ചി – ഒരിഞ്ചു കഷണം, പൊടിയായി അരിഞ്ഞത്
പച്ചമുളക് – മൂന്ന്, അരിഞ്ഞത്
കറിവേപ്പില – ഒരു തണ്ട്
6.മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
കശ്മീരി മുളകുപൊടി – ഒരു വലിയ സ്പൂൺ
ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ
7.സോയ സോസ് – ഒരു വലിയ സ്പൂൺ
വെള്ളം – രണ്ടു വലിയ സ്പൂൺ
8.കറിവേപ്പില – ഒരു തണ്ട്
കുരുമുളകുപൊടി – ഒരു വലിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙കൂൺ കഴുകി വൃത്തിയാക്കി നാലായി മുറിച്ചു വയ്ക്കുക.
∙ഒരു ബൗളിൽ രണ്ടാമത്തെ ചേരുവ യോജിപ്പിച്ച് കൂൺ കഷണങ്ങൾ ഓരോന്നും അതിൽ മുക്കി ചൂടായ എണ്ണയിൽ വറുത്തു കോരി വയ്ക്കുക.
∙പാനിൽ രണ്ടു വലിയ സ്പൂൺ എണ്ണ ചൂടാക്കി സവാള വഴറ്റുക.
∙ഇതിലേക്കു രണ്ടാമത്തെ ചേരുവ വഴറ്റി പച്ചമണം മാറുമ്പോൾ പൊടികൾ ചേർത്തു വഴറ്റണം.
∙സോയസോസും വെള്ളവും ചേർത്തിളക്കി വറുത്തു വച്ചിരിക്കുന്ന കൂൺ ചേർത്തിളക്കുക.
∙എട്ടാമത്തെ ചേരുവയും ചേർത്തിളക്കി വാങ്ങാം.