Thursday 16 January 2020 05:04 PM IST : By തയാറാക്കിയത്: ശില്പ ബി. രാജ്, വനിത പാചകം

സ്വാദിഷ്ടമായ മസ്ക് മെലൺ റെസിപ്പീസ്

Musk-melon-cooler

മസ്ക് മെലൺ കൂളർ 

1. മസ്ക് മെലൺ കുരു കളഞ്ഞു കഷണങ്ങളാക്കിയത് – നാലു കപ്പ് 

പഞ്ചസാര – കാൽ കപ്പ്

നാരങ്ങാനീര്  – ഒരു വലിയ സ്പൂൺ

ഡിസേർട്ട് വൈൻ – കാൽ കപ്പ് (ആവശ്യമെങ്കിൽ)

2. പുതിനയില – അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു മിക്സിയിൽ അരച്ചെടുക്കുക.

∙ ഇതു ഫ്രീസർ ട്രേയിൽ ഒഴിച്ചു ഫ്രീസറിൽ വച്ചു ഫ്രീസ് ചെയ്യുക.

∙ ഏകദേശം കട്ടിയായിത്തുടങ്ങുമ്പോൾ ‌വീണ്ടും പുറത്തെടുത്തു മിക്സിയിലടിക്കുക.

∙ തണുപ്പിച്ച ഗ്ലാസുകളിൽ ഒഴിച്ചു പുതിനയില കൊണ്ടലങ്കരിച്ചു വിളമ്പാം.

മസ്ക് മെലൺ ലസ്സി 

Musk-melon-lassi

1. പഴുത്ത മസ്ക് മെലൺ പൊടിയായി അരിഞ്ഞത് – ഒരു കപ്പ്

കട്ടത്തൈര് – ഒരു കപ്പ്

പഞ്ചസാര – രണ്ടു ചെറിയ സ്പൂൺ

ഉപ്പ് – കാൽ ചെറിയ സ്പൂൺ

2. പുതിനയില – അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

∙ ഒരു ബ്ലെൻഡറില്‍ ഒന്നാമത്തെ ചേരുവ അടിച്ചു യോജിപ്പിച്ചു ഫ്രിഡ്ജിൽ വച്ചു തണുപ്പിക്കുക.

∙ പുതിനയില കൊണ്ടലങ്കരിച്ചു വിളമ്പാം.

Tags:
  • Desserts
  • Pachakam