Wednesday 15 December 2021 11:48 AM IST : By Vanitha Pachakam

അപ്പത്തിനും ഇടിയപ്പത്തിനും ഒപ്പം അടിപൊളി മുട്ട മോലി!

muttamoliiii

മുട്ട മോലി

1.മുട്ട – മൂന്ന്

2.പച്ചമുളക് – ഒന്ന്

സവാള – ഒന്ന്

കറിവേപ്പില – ഒരു തണ്ട്

3.ഉപ്പ് – പാകത്തിന്

4.വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ

5.കടുക് – അര ചെറിയ സ്പൂൺ

ഉലുവ – അര ചെറിയ സ്പൂൺ

6.ഇഞ്ചി – ഒരു കഷണം, അരിഞ്ഞത്

വെളുത്തുള്ളി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

പച്ചമുളക് – രണ്ട്, അരിഞ്ഞത്

കറിവേപ്പില – ഒരു തണ്ട്

7.സവാള – രണ്ട്, പൊടിയായി അരിഞ്ഞത്

8.മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

9.തക്കാളി – ഒന്ന്, അരിഞ്ഞത്

10.തേങ്ങാപ്പാൽ – രണ്ടു കപ്പ്

പാകം ചെയ്യുന്ന വിധം

∙ഒരു ഫ്രൈയിങ് പാനിൽ അൽപം എണ്ണ ചൂടാക്കി ബുൾസ്ഐ–യ്ക്കെന്നപോലെ മുട്ട പൊട്ടിച്ചൊഴിക്കുക. ഓരോ ബുൾസ്ഐ–യുടെയും മുകളിൽ രണ്ടാമത്തെ ചേരുവ പൊടിയായി അരിഞ്ഞതു വിതറി മാറ്റി വയ്ക്കുക.

∙എണ്ണ ചൂടാക്കി കടുകും ഉലുവയും മൂപ്പിച്ചശേഷം ആറാമത്തെ ചേരുവ ചേർത്തു വഴറ്റണം.

∙ഇതിേലക്കു സവാള ചേർ‌ത്തു വഴറ്റി ബ്രൗൺ നിറമാകുമ്പോൾ മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്തിളക്കുക.

∙തക്കാളി അരിഞ്ഞതു ചേർത്തു വഴറ്റി എണ്ണ തെളിയുമ്പോൾ തേങ്ങാപ്പാല്‍ ചേർത്തിളക്കി തിളപ്പിക്കുക.

∙ഇതിനു മുകളിലേക്കു മുട്ട ബുൾസ്ഐ ചെയ്തതു പൊട്ടിപ്പോകാതെ മെല്ലേ വച്ചു വിളമ്പാം.

Tags:
  • Easy Recipes
  • Pachakam
  • Breakfast Recipes
  • Non-Vegertarian Recipes