Thursday 03 December 2020 02:05 PM IST : By Vanitha Pachakam

ബിരിയാണിയിൽ വ്യത്യസ്തത ആഗ്രഹിക്കുന്നവര്‍ക്കായി, മട്ടൺ കീമ ബോൾ ബിരിയാണി!

biri

മട്ടൺ കീമ ബോൾ ബിരിയാണി

കീമ ബോളിന്

1. മട്ടൺ കീമ – ഒരു കപ്പ്

കടലപ്പരിപ്പ് – രണ്ടു വലിയ സ്പൂൺ

മല്ലിയിലയും പുതിനയിലയും അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ വീതം

മുളകുപൊടി – കാൽ ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്

പച്ചമുളക് – രണ്ട്, അരിഞ്ഞത്

ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് – ഒരു വലിയ സ്പൂൺ

2. വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന്

റൈസിന്

3. എണ്ണ – പാകത്തിന്

4. കറുവാപ്പട്ട – നാലു കഷണം

ഗ്രാമ്പൂ – നാല്

ഏലയ്ക്ക – നാല്

5. കസൂരി മേത്തി – ഒരു ചെറിയ സ്പൂൺ

ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – രണ്ടു വലിയ സ്പൂൺ

6. സവാള – രണ്ട്, അരിഞ്ഞത്

7. തക്കാളി പേസ്റ്റ് – അരക്കപ്പ്

പച്ചമുളക് – നാല്, അരിഞ്ഞത്

തൈര് – രണ്ടു വലിയ സ്പൂൺ

നാരങ്ങാനീര് – ഒരു ചെറിയ സ്പൂൺ

8. മുളകുപൊടി – ഒരു വലിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

ഗരം മസാലപ്പൊടി – അര ചെറിയ സ്പൂൺ

9. ബസ്മതി അരി – അരക്കിലോ, അളന്ന ശേഷം കുതിർത്തത്

10.ഉപ്പ് – പാകത്തിന്

വെള്ളം – അരി അളന്ന്, അതിന്റെ ഇരട്ടി അളവ്

11. നെയ്യ് – ഒരു വലിയ സ്പൂൺ

12. മല്ലിയില – അലങ്കരിക്കാൻ

പാകംെചയ്യുന്നവിധം

∙ കീമ ബോൾ തയാറാക്കാൻ ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു മിക്സിയിലാക്കി നന്നായി അരച്ചെടുക്കുക. ഈ മിശ്രിതം ചെറിയ ഉരുളകളാക്കി ചൂടായ എണ്ണയിലിട്ടു ഗോൾഡൻ ബ്രൗൺ നിറത്തിൽ വറുത്തു കോരി വയ്ക്കുക.

∙ പാനിൽ എണ്ണ ചൂടാക്കി നാലാമത്തെ ചേരുവ മൂപ്പിച്ചശേഷം കസൂരിമേത്തിയും ഇഞ്ചി–െവളുത്തുള്ളി പേസ്റ്റും ചേർത്തു മൂപ്പിക്കണം.

∙ ഇതിലേക്കു സവാള അരിഞ്ഞതു ചേർത്തു വഴറ്റിയ ശേഷം ഏഴാമത്തെ ചേരുവ ചേർത്തു വഴറ്റുക.

∙ തക്കാളി നന്നായി വെന്തേ ശഷം എട്ടാമത്തെ ചേരുവ ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക.

∙ ഇതിലേക്കു കുതിർത്ത അരിയും പാകത്തിനുപ്പും വെള്ളവും ചേർത്ത് അടച്ചുവച്ചു വേവിച്ചെടുക്കണം.

∙ ചോറു പകുതി വേവാകുമ്പോൾ മുകളിൽ നെയ്യ് ഒഴിച്ചു ദം ചെയ്യുക.

∙ ദം ചെയ്ത ബിരിയാണി കീമ ബോളിനും സാലഡിനും ഒപ്പം വിളമ്പാം.

∙ മല്ലിയില ചേർത്ത് അലങ്കരിക്കുക.