Friday 20 May 2022 04:33 PM IST : By ബീന മാത്യു

സ്വാദോടെ മട്ടൺ കറി; ചോറിനും ചപ്പാത്തിയ്ക്കുമൊപ്പം അടിപൊളിയാണ്

_REE2393

1. മല്ലി – ഒരു വലിയ സ്പൂൺ

വറ്റൽമുളക് – ആറ്

2. ഗ്രാമ്പൂ – നാല്

കറുവാപ്പട്ട – രണ്ടു കഷണം

പെരുംജീരകം – അര ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

ഉലുവ – രണ്ടു നുള്ള്

3. തേങ്ങ ചുരണ്ടിയത് – അരക്കപ്പ്

4. തക്കാളി – ഒരു ഇടത്തരം

5 എണ്ണ – രണ്ടു വലിയ സ്പൂൺ

6. കടുക് – അര ചെറിയ സ്പൂൺ

7. സവാള അരിഞ്ഞത് – ഒരു കപ്പ്

8. ഇഞ്ചി അരച്ചത് – ഒരു ചെറിയ സ്പൂൺ

വെളുത്തുള്ളി അരച്ചത് – ഒരു ചെറിയ സ്പൂൺ

9. മട്ടൺ – അരക്കിലോ

10. ഉപ്പ് – പാകത്തിന്

11. ഉരുളക്കിഴങ്ങ് – ഒന്ന്

പാകം ചെയ്യുന്ന വിധം

∙ മല്ലിയും മുളകും എണ്ണയില്ലാതെ വറുത്ത ശേഷം രണ്ടാമത്തെ ചേരുവ ചേർത്തു പൊടിച്ചു വയ്ക്കണം.

∙ തേങ്ങ ചെറുതീയിൽ വച്ച് ഇളംബ്രൗൺ നിറത്തിൽ വറുത്ത് അരച്ചു വയ്ക്കുക.

∙ തക്കാളി തിളച്ച വെള്ളത്തിലിട്ട് എടുത്തു തണുത്ത വെള്ളത്തിലിട്ട ശേഷം അരക്കപ്പ് വെള്ളം ചേർത്ത് അടിച്ചു വയ്ക്കണം.

∙ എണ്ണ ചൂടാക്കി കടുകു പൊട്ടിച്ച ശേഷം അരക്കപ്പ് സവാള ചേർത്തു വഴറ്റുക.

∙ ഇളംബ്രൗൺ നിറമാകുമ്പോൾ ഇഞ്ചിയും വെളുത്തുള്ളിയും അരച്ചതും േചർത്തു നന്നായി വഴറ്റണം.

∙ ഇതിലേക്ക് പൊടിച്ചു വച്ചിരിക്കുന്ന മസാല ചേർത്തിളക്കിയ ശേഷം ഇറച്ചിയും ബാക്കിയുള്ള അരക്കപ്പ് സവാളയും ചേർത്തു നന്നായി വഴറ്റണം.

∙ പാകത്തിനു തിളച്ച വെള്ളവും ഉപ്പും ചേർത്ത ശേഷം അടച്ചു വച്ചു വേവിക്കുക.

∙ ഇറച്ചി മുക്കാൽ വേവാകുമ്പോൾ തക്കാളി അരച്ചതും തേങ്ങ വറുത്തരച്ചതും ചേർത്തിളക്കുക. 

∙ പാത്രം അടച്ച്, ഇറച്ചി നന്നായി വേവിച്ചു ഗ്രേവി ഇടത്തരം അയവിലാകുമ്പോൾ വാങ്ങുക.

∙ ഉരുളക്കിഴങ്ങു ഗ്രേറ്റ് ചെയ്തെടുത്ത് എണ്ണയിൽ വറുത്തു കോരണം. ഇതു മട്ടൺ കറിയുടെ മുകളിൽ വിതറി അലങ്കരിക്കുക.

∙ ചൂടോടെ ചപ്പാത്തിക്കൊപ്പം വിളമ്പാം.

Tags:
  • Pachakam