Thursday 01 August 2024 12:12 PM IST : By ബീന മാത്യു

എളുപ്പത്തില്‍ തയാറാക്കാം കൊതിയൂറും മട്ടൺ മസാല ഡ്രൈ; സിമ്പിള്‍ റെസിപ്പി

mutton-masala-dry ഫോട്ടോ : വിഷ്ണു നാരായണൻ, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത് : മെർലി എം. എൽദോ

1. മട്ടൺ – ഒരു കിലോ, കഷണങ്ങളാക്കിയത്

സവാള – രണ്ട്, പൊടിയായി അരിഞ്ഞത്

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

വിനാഗിരി – ഒരു വലിയ സ്പൂൺ

ഉപ്പ് – പാകത്തിന്

2. പുതിനയില – രണ്ടു കപ്പ്

മല്ലിയില – ഒരു കപ്പ്

പച്ചമുളക് – എട്ട്

ഗരംമസാലപ്പൊടി – ഒന്നര ചെറിയ സ്പൂൺ

3. എണ്ണ – പാകത്തിന്

4. സവാള – രണ്ട്, കനം കുറച്ചു നീളത്തിൽ അരിഞ്ഞത്

പാകം ചെയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ ഒരു പാത്രത്തിലാക്കി‍ നന്നായി തിരുമ്മി യോജിപ്പിക്കുക. 

∙ ഇതു കുക്കറിലേക്കു മാറ്റി അടുപ്പത്തു വച്ചു വേവിച്ചു വെള്ളം വറ്റിക്കണം.

∙ വെള്ളം വറ്റിയ ശേഷം രണ്ടാമത്തെ ചേരുവയും പാകത്തിനു വെള്ളവും ചേർത്തു കുക്കര്‍ അടച്ചു  വേവിക്കണം. ചാറു നന്നായി വറ്റണം.

∙ പാനിൽ എണ്ണ ചൂടാക്കി സവാള വഴറ്റിയ ശേഷം ഇറച്ചി ചേർത്തു നന്നായി ഇളക്കി വരട്ടിയെടുക്കണം.

Tags:
  • Pachakam