Friday 23 December 2022 03:41 PM IST : By അമ്മു മാത്യു

തേങ്ങ വറുത്തരച്ച മട്ടൻ മസാല; രുചിയിലും മണത്തിലും കെങ്കേമം!

christmas-treat2 ഫോട്ടോ : സരുൺ മാത്യു

1. തേങ്ങ ചുരണ്ടിയത് – ഒരു കപ്പ്

2. കശുവണ്ടിപ്പരിപ്പ് – നാലു വലിയ സ്പൂൺ

3. സവാള പൊടിയായി അരിഞ്ഞത് – ഒരു കപ്പ്

വറ്റൽമുളക് – 20, അരി കളഞ്ഞു തൊലി മാത്രം എടുത്തത്

വെളുത്തുള്ളി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

കുരുമുളക് – ഒരു ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – ഒന്നര ചെറിയ സ്പൂൺ

കടുക് – ഒരു ചെറിയ സ്പൂൺ

ജീരകം – ഒരു ചെറിയ സ്പൂൺ

പച്ച പപ്പായ അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

4. മട്ടൺ – ഒരു കിലോ

5. വനസ്പതി – അരക്കപ്പ്

6. പഞ്ചസാര – ഒരു ചെറിയ സ്പൂൺ

7. സവാള പൊടിയായി അരിഞ്ഞത് – ഒരു കപ്പ്

8. ഏലയ്ക്ക – 10

ഗ്രാമ്പൂ – 10

കറുവാപ്പട്ട – മൂന്നു കഷണം

9. തൈര്, പുളിയില്ലാത്തത് – ഒന്നേകാൽ കപ്പ്

ഉപ്പ് – പാകത്തിന്

10. നാരങ്ങാനീര് – രണ്ടു വലിയ സ്പൂൺ

തക്കാളി – മൂന്ന്, ഓരോന്നും നീളത്തിൽ നാലായി മുറിച്ചത്

11. മല്ലിയില അരിഞ്ഞത്, മുട്ട പുഴുങ്ങി ഗ്രേറ്റ് ചെയ്തത് – അലങ്കരിക്കാൻ

പാകം െചയ്യുന്ന വിധം

∙ ചീനച്ചട്ടി ചൂടാക്കി തേങ്ങ ചുരണ്ടിയതു ചേർത്തു വെള്ളം വലിയുന്നതു വരെ വറുത്തു മാറ്റുക. ഇളംബ്രൗൺ നിറമായാൽ മതി. ഇതിൽ കശുവണ്ടിപ്പരിപ്പു ചേർത്ത് അരച്ചു വയ്ക്കുക.

∙ മൂന്നാമത്തെ ചേരുവ യോജിപ്പിച്ചു മയത്തിൽ അരച്ചു വ യ്ക്കണം.

∙ മട്ടൺ കഷണങ്ങളാക്കി നന്നായി കഴുകി വെള്ളം മുഴുവൻ പിഴിഞ്ഞു കളഞ്ഞു വയ്ക്കുക.

∙ ചുവടുകട്ടിയുള്ള പാത്രത്തിൽ വനസ്പതി ചൂടാക്കി പ ഞ്ചസാര ചേർത്തിളക്കുക. പഞ്ചസാര ഉരുകി ചുവന്ന നിറമാകുമ്പോൾ സവാള ചേർത്തു വഴറ്റണം.

∙ നിറം മാറിത്തുടങ്ങുമ്പോൾ ഏലയ്ക്ക, ഗ്രാമ്പൂ, കറുവാപ്പട്ട എന്നിവ ചേർക്കണം.

∙ ഇതിലേക്ക് അരച്ചു വച്ചിരിക്കുന്ന സവാള മിശ്രിതം ചേർത്തു നന്നായി വഴറ്റുക.

∙ മസാല മൂത്ത ശേഷം മട്ടൺ ചേർത്തു വഴറ്റി വെള്ളം മുഴുവൻ വലിഞ്ഞ ശേഷം തൈരും ഉപ്പും േചർത്തിളക്കുക.

∙ പാത്രം അടച്ചു വച്ചു ചെറുതീയില്‍ വേവിക്കണം.

∙ ഇറച്ചി നന്നായി വെന്ത ശേഷം കശുവണ്ടിപ്പരിപ്പു ചേർത്തരച്ച തേങ്ങ ചേർത്തിളക്കുക.

∙ ഇതിലേക്കു തക്കാളിയും ആവശ്യമെങ്കിൽ നാരങ്ങാനീരും ചേർത്തിളക്കണം. ഇടയ്ക്കിടെ ഇളക്കിക്കൊടുക്കണം.

∙ അടുപ്പിൽ‌ നിന്നു വാങ്ങി മല്ലിയിലയും മുട്ട പുഴുങ്ങി ഗ്രേറ്റ് ചെയ്തതും കൊണ്ട് അലങ്കരിക്കുക.