Saturday 12 June 2021 04:05 PM IST : By ബീന മാത്യു

ചോറിനൊപ്പം അതീവ രുചികരമായ മട്ടൺ കുരുമുളക് ഉലർത്ത്

Mutton-kurumulaku-ularthu ഫോട്ടോ : സരുൺ മാത്യു. ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്: പി. കെ. രഘുനാഥ്, ജോസ് മാത്യു, മലയാള മനോരമ, കൊച്ചി.

1. മട്ടൺ – അരക്കിലോ

2. കുരുമുളകു ചതച്ചത് – ഒരു ചെറിയ സ്പൂൺ

വിനാഗിരി – ഒരു ചെറിയ സ്പൂൺ

ഉപ്പ്, വെള്ളം – പാകത്തിന്

3. ഉരുളക്കിഴങ്ങ് – കാൽ കിലോ

4. എണ്ണ – രണ്ടു വലിയ സ്പൂൺ

5. സവാള അരിഞ്ഞത് – ഒരു കപ്പ്

6. മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ

ഇഞ്ചി കനം കുറച്ചരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ

വെളുത്തുള്ളി – 20 അല്ലി, അരിഞ്ഞത്

കുരുമുളകു ചതച്ചത് – നാലു ചെറിയ സ്പൂൺ

പാകം െചയ്യുന്ന വിധം

∙ മട്ടൺ രണ്ടാമത്തെ ചേരുവ ചേർത്തു വേവിച്ചു വ യ്ക്കുക. ഏകദേശം ഒന്നരക്കപ്പ് ചാറു വരുന്ന വിധത്തിൽ വേവിക്കണം.

∙ ഉരുളക്കിഴങ്ങ് കഷണങ്ങളാക്കി വേവിച്ചു വയ്ക്കണം.

∙ മട്ടൺ, വെന്ത ചാറിൽ നിന്നു മാറ്റി വയ്ക്കണം.

∙ പാനില്‍ എണ്ണ ചൂടാക്കി സവാള ചേർത്തു ചുവക്കെ വറുക്കണം.

∙ ഇതിലേക്ക് ആറാമത്തെ ചേരുവ ചേർത്തു നന്നായി വഴറ്റുക.

∙ ഇതിലേക്ക് മട്ടണിന്റെ ചാറു ചേർത്തു നന്നായി തിളയ്ക്കുമ്പോൾ കഷണങ്ങളും ചേർത്തിളക്കുക.

∙ നന്നായി കുറുകി വരുമ്പോൾ ഉരുളക്കിഴങ്ങും ചേർത്തിളക്കി വരട്ടി വാങ്ങണം.

Tags:
  • Pachakam