Friday 18 November 2022 03:30 PM IST : By സ്വന്തം ലേഖകൻ

’എന്റെ ഇ‍ഡ്ഡലി ‍ഞാൻ തരൂല്ല’, രസകരമായ വിഡിയോ പങ്കുവച്ച് പാർവതി!

parvathy

നെയ്യ് ചാലിച്ച ചൂടു പൊടി ഇഡ്ഡലിയുമായി പാർവതി തിരുവോത്ത്. പ്രഭാതത്തിലെ വ്യായാമത്തിനു ശേഷം സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാൻ കയറിയതാണ് താരം. എറണാകുളം പാലാരിവട്ടത്തുള്ള ’മൈസൂർ രാമൻ ഇഡ്ഡലി’ എന്ന പ്രസിദ്ധമായ റസ്‌റ്ററന്റില്‍ നിന്നുള്ള ചിത്രങ്ങളും വിഡിയോയുമാണ് പാർവതി തന്റെ ഇൻസ്‌റ്റഗ്രാം പേജിൽ പങ്കുവച്ചിട്ടുള്ളത്. പല രുചികളിൽ ഇഡ്ഡലി വിളമ്പുന്ന മൈസൂർ രാമൻ ഇഡ്ഡലി കട ഭക്ഷണപ്രേമികളുടെ മനം നിറയ്ക്കുന്ന ഒരു കടയാണ്.

പൊടി ഇഡ്ഡലി, ബട്ടർ ഇ‍ഡ്ഡലി, സാമ്പാർ ഇഡ്ഡലി എന്നിങ്ങനെ വെറൈറ്റി ഇ‍ഡ്ഡലി മാത്രമല്ല, പലതരം ദോശകളും ഡ്രിങ്കുകളും ഇവിടെയുണ്ട്.

Tags:
  • Breakfast Recipes
  • Pachakam