Wednesday 04 April 2018 04:07 PM IST

തേങ്ങയരച്ച നല്ല നാടന്‍ മീന്‍കറി...

Merly M. Eldho

Chief Sub Editor

fish


1.    മീൻ കഷണങ്ങൾ    –    അരക്കിലോ
2.    മുളകുപൊടി    –    ഒരു െചറിയ സ്പൂൺ
    മല്ലിപ്പൊടി    –    ഒരു െചറിയ സ്പൂൺ
    മഞ്ഞൾപ്പൊടി    –    അര െചറിയ സ്പൂൺ
    പെരുംജീരകം പൊടി    –    കാൽ െചറിയ സ്പൂൺ
    കുരുമുളകുപൊടി    –    അര െചറിയ സ്പൂൺ
    ഇഞ്ചി    –    ഒരിഞ്ചു കഷണം
    വെളുത്തുള്ളി    –    ആറ് അല്ലി
3.    തേങ്ങ ചുരണ്ടിയത്    –    അരക്കപ്പ്
4.    വെളിച്ചെണ്ണ    –    രണ്ടു വലിയ സ്പൂൺ
5.    കടുക്    –    ഒരു െചറിയ സ്പൂൺ
6.    ചുവന്നുള്ളി അരിഞ്ഞത്    –    നാലു െചറിയ സ്പൂൺ
    പച്ചമുളക്    –    മൂന്ന്, അരിഞ്ഞത്
    കറിവേപ്പില    –    രണ്ടു തണ്ട്
7.    വാളൻപുളി    –    ഒരു െചറിയ ഉരുള, െവള്ളത്തിൽ കുതിർത്തത്
8.    കറിവേപ്പില    –    രണ്ടു തണ്ട്
    ഉപ്പ്    –    പാകത്തിന്


പാകം െചയ്യുന്ന വിധം


∙    മീൻ വൃത്തിയാക്കി വയ്ക്കണം.
∙    രണ്ടാമത്തെ േചരുവ അൽപം വെള്ളത്തിൽ കുതിർത്തു വയ്ക്കണം. തേങ്ങ അരച്ചു വയ്ക്കണം.
∙    വെളിച്ചെണ്ണ ചൂടാക്കി കടുകു പൊട്ടിച്ച ശേഷം ആറാമത്തെ േചരുവ മൂപ്പിക്കുക.
∙    ഇതിലേക്കു കുതിർത്തു വച്ചിരിക്കുന്ന രണ്ടാമത്തെ േചരുവ ചേർത്തു നന്നായി വഴറ്റുക. ആവശ്യമെങ്കിൽ കൂടുതൽ വെള്ളം േചർക്കാം.
∙    മീൻ കഷണങ്ങളും പുളി പിഴിഞ്ഞതും ചേർത്തിളക്കുക. കറിവേപ്പിലയും പാകത്തിനുപ്പും േചർത്തിളക്കി നന്നായി യോജിപ്പിക്കണം.
∙    ചെറുതീയിൽ വച്ചു വേവിച്ചു ചൂടോടെ വിളമ്പാം.