Thursday 23 January 2020 12:18 PM IST : By മെർലി എം. എൽദോ, വനിത പാചകം

ചൂട് കഞ്ഞിക്കൊപ്പം കഴിക്കാൻ രണ്ടു തനിനാടൻ വിഭവങ്ങൾ! റെസിപ്പികൾ ഇതാ...

Chakka-kuzhachath

ചക്കപ്പുഴുക്ക്

1. ചക്കച്ചുള കുരു കളഞ്ഞ് അരിഞ്ഞത് – രണ്ടു കപ്പ്

2. മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

അരയ്ക്കാൻ

3. തേങ്ങ ചുരണ്ടിയത്  – അരക്കപ്പ്

ജീരകം – അര ചെറിയ സ്പൂൺ

കുരുമുളക്  – നാലു മണി

ചുവന്നുള്ളി – മൂന്ന്

പച്ചമുളക്  – നാല്

വെളുത്തുള്ളി – രണ്ട് അല്ലി

താളിക്കാൻ

4. എണ്ണ – ഒന്നോ രണ്ടോ ചെറിയ സ്പൂൺ

5. കടുക് – ഒരു ചെറിയ സ്പൂൺ

6. ചുവന്നുള്ളി – മൂന്ന്, കനം കുറച്ചരിഞ്ഞത്

7. കറിവേപ്പില – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ ചക്ക രണ്ടാമത്തെ ചേരുവ ചേർത്തു വേവിക്കുക.

∙ മൂന്നാമത്തെ ചേരുവ തരുതരുപ്പായി അരച്ചു വേവിച്ച ചക്കമിശ്രിതത്തിലേക്കു ചേർത്തു, ചെറുതീയിൽ വച്ചു ചക്കയും അ രപ്പും നന്നായി യോജിപ്പിക്കണം.

∙ ഒരു പാനിൽ എണ്ണ ചൂടാക്കി കടുകു പൊട്ടിക്കുക. ഇതിലേക്കു ചുവന്നുള്ളി ചേർത്തു മൂപ്പിക്കണം. ഗോൾഡൻ നിറമായാൽ കറിവേപ്പില കൂടി ചേർത്തശേഷം ചക്ക മിശ്രിതത്തിൽ ഒഴിച്ചു മാങ്ങ അച്ചാറിനൊപ്പമോ മീൻകറിക്കൊപ്പമോ വിളമ്പാം.

മത്തങ്ങ–പയർ എരിശ്ശേരി

erissery

1. മത്തങ്ങ – അരക്കിലോ

2. വൻപയർ – 100 ഗ്രാം, കുതിർത്തത്

3. ഉപ്പ് – പാകത്തിന്

4. മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

മുളകുപൊടി – അര ചെറിയ സ്പൂൺ

അരയ്ക്കാൻ

5. തേങ്ങ ചുരണ്ടിയത്  – അരക്കപ്പ്

വെളുത്തുള്ളി – മൂന്ന് അല്ലി

ചുവന്നുള്ളി – രണ്ട്

ജീരകം – കാൽ ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

മുളകുപൊടി – അര ചെറിയ സ്പൂൺ

താളിക്കാൻ

6. എണ്ണ – മൂന്നു ചെറിയ സ്പൂൺ

7. കടുക്  – ഒരു ചെറിയ സ്പൂൺ

8. ഉഴുന്നുപരിപ്പ്  –  ഒരു ചെറിയ സ്പൂൺ

വറ്റൽമുളക് – മൂന്ന്, മുറിച്ചത്

കറിവേപ്പില – പാകത്തിന്

9. തേങ്ങ ചുരണ്ടിയത് – അരക്കപ്പ്

പാകം ചെയ്യുന്ന വിധം

∙ മത്തങ്ങ തൊലിയും കുരുവും കളഞ്ഞു ചതുരക്കഷണങ്ങളാക്കി വയ്ക്കുക.

∙ വൻപയർ പാകത്തിനുപ്പും വെള്ളവും ചേർത്തു വേവിക്കുക.

∙ പകുതി വേവാകുമ്പോൾ മത്തങ്ങ കഷണങ്ങളാക്കിയതും നാലാമത്തെ ചേരുവയും ചേർത്തു മത്തങ്ങ മൃദുവാകും വ രെ വേവിക്കണം. 

∙ ഇതിലേക്കു തരുതരുപ്പായി അരച്ച അഞ്ചാമത്തെ ചേരുവ ചേ ർത്തിളക്കി ഇടത്തരം തീയിൽ വയ്ക്കുക.

∙ ഒരു പാനിൽ എണ്ണ ചൂടാക്കി കടുകു പൊട്ടിച്ചശേഷം എട്ടാമ ത്തെ ചേരുവ ചേർത്തു മൂപ്പിക്കുക. ഇതിലേക്കു തേങ്ങ ചുര ണ്ടിയതും ചേർത്തു ഗോൾഡൻ നിറമാകും വരെ വറുെത്തടുക്കുക. ഈ മിശ്രിതം കറിയിൽ ചേർത്തിളക്കി ചോറിനൊപ്പം വിളമ്പാം.

പാചകക്കുറിപ്പുകൾക്കു കടപ്പാട്: നിമി സുനിൽകുമാർ

Tags:
  • Pachakam