Tuesday 20 March 2018 04:41 PM IST : By ബീന മാത്യു

നൂഡിൽ സാലഡ് തയ്യാറാക്കാം

noodle_salad1

1.    എഗ്ഗ് നൂഡില്‍സ്    –    375 ഗ്രാം
2.    ഹോയ്സിൻ സോസ്    –    അരക്കപ്പ്
    നാരങ്ങാനീര്    –    രണ്ടു വലിയ സ്പൂൺ
    എള്ളെണ്ണ    –    രണ്ടു െചറിയ സ്പൂൺ
    ബ്രൗൺ ഷുഗർ    –    രണ്ടു െചറിയ സ്പൂൺ
    മല്ലിയിലത്തണ്ട് അരിഞ്ഞത്                    –    ഒരു വലിയ സ്പൂൺ
3.    കാബേജ് കനം കുറച്ചരിഞ്ഞത്                –    രണ്ടു കപ്പ്
    കാരറ്റ്    –    ഒരു വലുത്,                     കനം കുറച്ചരിഞ്ഞത്
    ചുവന്ന കാപ്സിക്കം    –    ഒരു വലുത്,                     കനം കുറച്ചരിഞ്ഞത്
    സ്പ്രിങ് അണിയൻ    –    നാല്, കനം കുറച്ചരിഞ്ഞത്
    പയർ മുളപ്പിച്ചത്    –    200 ഗ്രാം
    ഗ്രീൻപീസ്    –    100 ഗ്രാം
    മല്ലിയില    –    ഒരു കെട്ട്, ഇല മാത്രം
4.    എള്ള് വറുത്തത്    –    രണ്ടു വലിയ സ്പൂൺ
    നീളമുള്ള പഴുത്ത മുളക്    –    ഒന്ന്, കനം കുറച്ചരിഞ്ഞത്

പാകം െചയ്യുന്ന വിധം


∙    നൂഡിൽസ്, ഉപ്പിട്ട വെള്ളം ചേർത്തു നന്നായി ഇളക്കി വേവിക്കണം. അധികമുള്ള വെള്ളം  ഊറ്റിക്കളഞ്ഞ ശേഷം  ടാപ്പിനടിയിൽ പിടിച്ചു കഴുകുക. ഇത് ഒരു വലിയ ബൗളിലേക്കു മാറ്റണം.
∙    പിന്നീട് ഈ നൂഡിൽസ് കത്രിക കൊണ്ട് ഏകദേശം അഞ്ചു െസന്റിമീറ്റർ നീളമുള്ള കഷണങ്ങളായി മുറിച്ചു വയ്ക്കുക.
∙    ഇതിലേക്കു രണ്ടാമത്തെ േചരുവ യോജിപ്പിച്ചതു ചേർത്തു മെല്ലേ കുടഞ്ഞു യോജിപ്പിക്കണം.
∙    പിന്നീട് മൂന്നാമത്തെ േചരുവ േചർത്ത് ഉപ്പു പാകത്തിനാക്കി വീണ്ടും മെല്ലേ കുടഞ്ഞു യോജിപ്പിക്കണം.
∙    ഇതു വിളമ്പാനുള്ള പ്ലേറ്റിലാക്കി മുകളിൽ എള്ളും പഴുത്ത മുളകും വിതറുക.