Tuesday 26 May 2020 05:09 PM IST : By സ്വന്തം ലേഖകൻ

ഓട്സ് ബെറി ച്യൂവി കേക്ക്; മധുരത്തിനൊപ്പം ആരോഗ്യവും!

oats berry chewy cake

ഓട്സ് ബെറി ച്യൂവി കേക്ക്

1.വെണ്ണ – 250 ഗ്രാം

  പഞ്ചസാര – 200 ഗ്രാം

2.മുട്ട – മൂന്ന്

3.വനില എസ്സൻസ് – രണ്ടു തുള്ളി

4.മൈദ – 100 ഗ്രാം

  ബേക്കിങ് പൗഡർ‍ – ഒരു നുള്ള്

5.ഓട്സ് – 200 ഗ്രാം

6. ബ്ലൂബെറി, സ്ട്രോബെറി, റാസ്പ്ബെറി (ടിന്നിൽ കിട്ടുന്നത്) – 50 ഗ്രാം വീതം

പാകം ചെയ്യുന്ന വിധം

  • അവ്ൻ 1800c ൽ ചൂടാക്കിയിടുക.

  • വെണ്ണയും പഞ്ചസാരയും യോജിപ്പിച്ചു നന്നായി തേച്ചു മയപ്പെടുത്തുക.

  • ഇതിലേക്കു മുട്ട ഓരോന്നായി ചേർത്തടിച്ചശേഷം വനില എസ്സൻസും ചേർക്കണം.

  • മൈദയും ബേക്കിങ് പൗഡറും യോജിപ്പി‍ച്ച് ഇടഞ്ഞതു മെല്ലെ ചേർത്തു യോജിപ്പിക്കുക.

  • ഇതിലേക്ക് ഓട്സും ചേർത്തു യോജിപ്പിച്ചു ബേക്കിങ് ടിന്നിൽ ഒഴിക്കുക.

  • ഏറ്റവും മുകളിൽ ആറാമത്തെ ചേരുവ നിരത്തി ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 20 മിനിറ്റ് ബേക്ക് ചെയ്യുക.

കടപ്പാട്

അശോക് ഈപ്പൻ