Thursday 31 May 2018 11:56 AM IST

ഓംലെറ്റ് മിന്റ് റോൾസ്

Merly M. Eldho

Chief Sub Editor

Omlet-rolls

ആവശ്യമായ ചേരുവകൾ

1.    മുട്ട – നാലു വലുത്
    വെള്ളം – രണ്ടു വലിയ സ്പൂൺ
    സോയാസോസ് – ഒരു വലിയ സ്പൂൺ

2.    സ്പ്രിങ് അണിയൻ – ആറ്, പൊടിയായി അരിഞ്ഞത്
    പഴുത്ത മുളക് – ഒന്ന്, അരി കളഞ്ഞു പൊടിയായി അരിഞ്ഞത്

3.    എണ്ണ – ഒരു വലിയ സ്പൂൺ

4.    പുതിനയില – രണ്ടു വലിയ സ്പൂൺ
    തേങ്ങ ചുരണ്ടിയത് – ഒരു വലിയ സ്പൂൺ
    പച്ചമുളക് – ഒന്ന്
    ഉപ്പ് – പാകത്തിന്

5.    മല്ലിയില – ഒരു കെട്ട്, പൊടിയായി അരിഞ്ഞത്

പാകം ചെയ്യുന്ന വിധം

∙    ഒന്നാമത്തെ ചേരുവ ഒരു ഫോർക്ക് കൊണ്ടു നന്നായി അടിച്ചു യോജിപ്പിക്കുക.

∙    രണ്ടാമത്തെ ചേരുവ യോജിപ്പിച്ചു വയ്ക്കണം.

∙    എട്ടിഞ്ചു വലുപ്പമുള്ള പാനിൽ പകുതി എണ്ണ ചൂടാക്കി മുട്ട മിശ്രിതത്തിന്റെ പകുതി ഒഴിച്ച് ഓംലെറ്റ് ഉണ്ടാക്കുക. ബാക്കി എണ്ണയും മുട്ടയും കൊണ്ട് ഇതേ പോലെ ഒരു ഓംലെറ്റ് കൂടി ഉണ്ടാക്കുക.

∙    നാലാമത്തെ േചരുവ യോജിപ്പിച്ചു മയത്തിൽ അരച്ചു പുതിനച്ചട്നി തയാറാക്കണം.

∙    ഒരോ ഓംലെറ്റിലും പുതിനച്ചട്നി പുരട്ടുക. അതിനു മുകളി ൽ രണ്ടാമത്തെ ചേരുവ യോജിപ്പിച്ചതു നിരത്തുക. മുകളിൽ മല്ലിയിലയും വിതറണം. ഇതു മുറുകെ ചുരുട്ടിയെടുക്കണം.

∙    ഓരോ റോളും പകുതിയായി മുറിച്ച ശേഷം ഓരോ ഭാഗവും വീണ്ടും ചരിച്ചു മുറിക്കുക.

∙    മല്ലിയില കൊണ്ട് അലങ്കരിച്ചു ചൂടോടെ വിളമ്പാം.

(കടപ്പാട്: പാർട്ടി! സിംപിൾ ആൻഡ് ഡെലീഷ്യസ് പാർട്ടി ഫൂഡ്)