Tuesday 06 September 2022 05:02 PM IST : By സ്വന്തം ലേഖകൻ

രുചികരമായ പൈനാപ്പിള്‍ പച്ചടിയും ബീറ്റ്റൂട്ട് കിച്ചടിയും; ഓണത്തിനൊരുക്കാം മധുരക്കറികള്‍

Pachadi-kichadi തയാറാക്കിയത്: ശില്പ ബി. രാജ് ഫോട്ടോ: സരുൺ മാത്യു. ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്: റെജിമോന്‍ പി. എസ്. കിച്ചണ്‍ എക്സിക്യൂട്ടീവ് ക്രൗണ്‍ പ്ലാസ കൊച്ചി.

പച്ചടി

1. പൈനാപ്പിള്‍ – 200 ഗ്രാം, കഷണങ്ങളാക്കിയത്

2. ഉപ്പ് – പാകത്തിന്

മഞ്ഞള്‍പ്പൊടി – ഒരു ചെറിയ സ്പൂണ്‍

3. തേങ്ങ – ഒന്നിന്റെ പകുതി, അരച്ചത്

4. തൈര് – അര ലീറ്റര്‍, അടിച്ചത് 

5. വെളിച്ചെണ്ണ – 50 ഗ്രാം

6. കടുക് – രണ്ടു ചെറിയ സ്പൂണ്‍

വറ്റല്‍മുളക് – മൂന്ന്

ജീരകം – രണ്ടു ചെറിയ സ്പൂണ്‍

കറിവേപ്പില – രണ്ടു തണ്ട്

പാകം ചെയ്യുന്ന വിധം

∙ പൈനാപ്പിളില്‍ ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്തു നന്നായി തിരുമ്മി വയ്ക്കുക.

∙ ഇത് അടുപ്പില്‍ വച്ച് വേവിക്കണം.

∙ ഇതിലേക്ക് തേങ്ങ അരച്ചതു ചേര്‍ത്തു ചൂടാക്കുക. 

∙ വാങ്ങി ചൂടാറിയ ശേഷം തൈരില്‍ ചേര്‍ത്തിളക്കാം.

∙ ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി ആറാമത്തെ ചേരുവ താളിച്ചു പച്ചടിയില്‍ ചേര്‍ത്തു വിളമ്പാം.

കിച്ചടി

1. ബീറ്റ്റൂട്ട് – 200 ഗ്രാം, പൊടിയായി അരിഞ്ഞത്

2. ഉപ്പ് – പാകത്തിന്

മുളകുപൊടി – രണ്ടു ചെറിയ സ്പൂണ്‍

മഞ്ഞള്‍പ്പൊടി – ഒരു ചെറിയ സ്പൂണ്‍

3. തേങ്ങ – ഒന്നിന്റെ പകുതി, അരച്ചത്

4. തൈര് – അര ലീറ്റര്‍, അടിച്ചത്

5. വെളിച്ചെണ്ണ – 50 ഗ്രാം

6. കടുക് – രണ്ടു ചെറിയ സ്പൂണ്‍

വറ്റല്‍മുളക് – രണ്ട്–മൂന്ന്

കറിവേപ്പില – രണ്ടു തണ്ട്

പാകം ചെയ്യുന്ന വിധം

∙ ബീറ്റ്റൂട്ട് ഒരു പാത്രത്തിലാക്കി രണ്ടാമത്തെ ചേരുവ ചേര്‍ത്തു വേവിക്കുക.

∙ ഇതിലേക്കു തേങ്ങ അരച്ചതു ചേര്‍ത്തു വേവിച്ച ശേഷം വാങ്ങി ചൂടാറാന്‍ വയ്ക്കണം.

∙ വേവിച്ചു വച്ച ബീറ്റ്റൂട്ട് മിശ്രിതം തൈര് അടിച്ചതില്‍ ചേര്‍ത്തിളക്കുക.

∙ ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി ആറാമത്തെ ചേരുവ താളിച്ചു കിച്ചടിയില്‍ ചേര്‍ത്തു വിളമ്പാം.

Tags:
  • Pachakam