Friday 17 July 2020 01:52 PM IST : By തയാറാക്കിയത്: മെർലി എം. എൽദോ, ശില്പ ബി. രാജ്

ഓറഞ്ച് റിൻഡ് കേക്ക് വിത് ലെമൺ കേർ‍ഡ് ഫില്ലിങ്

_BCD5062 ഫോട്ടോ : സരുൺ മാത്യു

1. മൈദ – 250 ഗ്രാം

ബേക്കിങ് പൗഡർ – രണ്ടര ചെറിയ സ്പൂൺ

2. വെണ്ണ – 250 ഗ്രാം

പഞ്ചസാര പൊടിച്ചത് – 250 ഗ്രാം

3. മുട്ടമഞ്ഞ – അഞ്ചു മുട്ടയുടേത്

4. ഓറഞ്ച് ജ്യൂസ് – ഒരു ഓറഞ്ചിന്റേത്

ഓറഞ്ചുതൊലി ചുരണ്ടിയത് – ഒരു ചെറിയ സ്പൂൺ

5. മുട്ടവെള്ള – അഞ്ചു മുട്ടയുടേത്

6. വനില എസ്സൻസ് – അര ചെറിയ സ്പൂൺ

ഫില്ലിങ്ങിന്

7. നാരങ്ങാനീര് – കാൽ കപ്പ്

നാരങ്ങാത്തൊലി പൊടിയായി ഗ്രേറ്റ് ചെയ്തത് – രണ്ടു ചെറിയ സ്പൂൺ

പഞ്ചസാര – ഒരു കപ്പിന്റെ മൂന്നിലൊന്ന്

മുട്ടമഞ്ഞ – നാലു മുട്ടയുടേത്

ഉപ്പുള്ള വെണ്ണ – മൂന്നു വലിയ സ്പൂൺ

ബട്ടർക്രീമിന്

8. ഐസിങ് ഷുഗർ – ഒന്നരക്കപ്പ്

വെണ്ണ – 100 ഗ്രാം

പാകം ചെയ്യുന്ന വിധം

∙ അവ്ൻ 180‍Cൽ ചൂടാക്കിയിടുക.

∙ മൈദയും ബേക്കിങ് പൗഡറും ഇടഞ്ഞു വയ്ക്കണം.

∙ വെണ്ണയും പഞ്ചസാരയും നന്നായി അടിച്ചു മയപ്പെടുത്തുക.

∙ ഇതിൽ മുട്ടമഞ്ഞ ചേർത്ത് അടിച്ചു മയപ്പെടുത്തണം. ഇതിൽ ഓറഞ്ച് ജ്യൂസും ഓറഞ്ചുതൊലിയും യോജിപ്പിക്കുക.

∙ ഇതിലേക്ക് മൈദ മിശ്രിതവും മുട്ടവെള്ള അടിച്ചതും ഇടവിട്ടു ചേർത്തു യോജിപ്പിക്കണം. വനില എസ്സൻസും ചേർത്തു ബേക്കിങ് ടിന്നിൽ ഒഴിച്ച് ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ചു 30 മിനിറ്റ് ബേക്ക് ചെയ്യുക.

∙ ഫില്ലിങ് തയാറാക്കാൻ ഏഴാമത്തെ ചേരുവ ബൗളിലാക്കി തിളയ്ക്കുന്ന വെള്ളത്തിനു മുകളിൽ പിടിച്ചു ഡബിൾ ബോ യ്‌ലിങ് രീതിയിൽ തുടർച്ചയായി അടിച്ചു കൊണ്ടു കുറുക്കു ക. സ്പൂണിന്റെ പിന്നിൽ പറ്റിപ്പിടിക്കുന്നതാണ് പാകം.

∙ ഇങ്ങനെ തയാറാക്കിയ ലെമൺ കേർ‍ഡ് വായു കടക്കാത്ത പാത്രത്തിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം.

∙ ബട്ടർ ക്രീം തയാറാക്കാൻ ഐസിങ് ഷുഗറും വെണ്ണയും അ ടിച്ചു മയപ്പെടുത്തുക. ചെറിയ കുന്നുകൾ പോലെ പൊങ്ങി വരുന്നതാണു പാകം. ഇതിലേക്കു തയാറാക്കിയ ലെമൺ കേർഡ് നാലു വലിയ സ്പൂൺ/പാകത്തിനു ചേർത്തു ന ന്നായി യോജിപ്പിക്കുക. ഇതാണ് ഫില്ലിങ്.

∙ കേക്ക് രണ്ടു ലെയറുകളാക്കി നടുവിലും മുകളിലും ഫില്ലിങ് നിരത്തി വിളമ്പാം.

Tags:
  • Desserts
  • Pachakam