Wednesday 29 June 2022 04:32 PM IST : By Vanitha Pachakam

സൗന്ദര്യത്തിനും ആരോഗ്യത്തിനും കുടിക്കാം ഒാറഞ്ച് കാരറ്റ് ജ്യൂസ്!

juice

ഒാറഞ്ച് കാരറ്റ് ജ്യൂസ്

1. കാരറ്റ് - രണ്ടു ചെറുത്

2. പഞ്ചസാര - അരക്കിലോ

വെള്ളം - അര ലീറ്റർ

3. ഓറഞ്ച് ജ്യൂസ്‌ - ഏഴ് ഓറഞ്ചിന്റേത്

പാകം ചെയ്യുന്ന വിധം

∙ കാരറ്റ് സ്ലൈസ് ചെയ്ത ശേഷം പാകത്തിനു വെള്ളം ഒഴിച്ചു പ്രഷർ കുക്കറിൽ വേവിക്കുക. പിന്നീട് വാങ്ങി ചൂടാറിയ ശേഷം മിക്സിയിൽ അടിച്ചു വയ്ക്കണം.

∙ പഞ്ചസാര പാനിയാക്കുക. ചൂടാറിയ ശേഷം അതിൽ കാരറ്റ് അരച്ചതും ഓറഞ്ച് ജ്യൂസും യോജിപ്പിക്കുക. ഈ ജ്യൂസ് മിശ്രിതം ഒരാഴ്ചയോളം ഫ്രിഡ്ജിൽ കേടുകൂടാതെ ഇരിക്കും.

∙ വിളമ്പാനായി ഒരു ഗ്ലാസിന്റെ മൂന്നിലൊന്നു ജൂസും മൂന്നിൽ രണ്ടു ഭാഗം തണുത്ത വെള്ളവും ചേർത്തു നന്നായി യോജിപ്പിച്ച് അലങ്കരിച്ചു വിളമ്പുക.

Tags:
  • Easy Recipes
  • Desserts
  • Snacks