Saturday 21 November 2020 12:29 PM IST : By സ്വന്തം ലേഖകൻ

മധുരപ്രേമികൾക്കായി ഓറഞ്ച് ചോക്കോചിപ്പ് കേക്ക്, ഈസി റെസിപ്പി!

orange

ഓറഞ്ച് ചോക്കോചിപ്പ് കേക്ക്

1.വെണ്ണ - 100 ഗ്രാം

പഞ്ചസാര - 200 ഗ്രാം

2.മുട്ട – രണ്ട്

3.ഓറഞ്ചുതൊലി ചുരണ്ടിയത് – ഒരു വലിയ സ്പൂൺ

ഡാർക്ക് ചോക്കോചിപ്സ് – കാൽ കപ്പ്

4.മൈദ – ഒന്നേകാൽ കപ്പ്

5.തൈര് – അര കപ്പ്

ഓറഞ്ച് ജ്യൂസ് – രണ്ടു വലിയ സ്പൂൺ

സോഡാപ്പൊടി – കാൽ ചെറിയ സ്പൂൺ

6.ചോക്‌ലേറ്റ് ഉരുക്കിയതും വൈറ്റ് ചോക്‌‍ലേറ്റ് ചിപ്സും – അലങ്കരിക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

  • അവ്ൻ 1800Cൽ ചൂടാക്കിയിടുക.

  • ബേക്കിങ് ഡിഷിൽ ബട്ടർപേപ്പറിട്ടു തയാറാക്കി വയ്ക്കുക.

  • വെണ്ണയും പഞ്ചസാരയും ചേർത്തടിച്ചു മയപ്പെടുത്തുക.

  • ഇതിലേക്കു മുട്ട ചേർത്തു നന്നായി അടിക്കണം.

  • മൂന്നാമത്തെ ചേരുവ മൈദയിൽ ചേർത്തിളക്കിയത് മുട്ട മിശ്രിതത്തിലേക്കു മെല്ലേ ചേർത്തു യോജിപ്പിക്കണം.

  • അഞ്ചാമത്തെ ചേരുവ നന്നായി യോജിപ്പിച്ചതും മുട്ട–മൈദ മിശ്രിതത്തിലേക്കു മെല്ലേ ചേർത്തു യോജിപ്പിക്കണം.

  • ഈ മാവ്, തയാറാക്കിയ ബേക്കിങ് ട്രെയിൽ ഒഴിച്ചു ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 35–40 മിനിറ്റ് ബേക്ക് ചെയ്യുക.

  • തയാറാക്കിയ കേക്കിനു മുകളിൽ ചോക്‌ലേറ്റ് ഉരുക്കിയത് ഒഴിച്ച്, വൈറ്റ് ചോക്കോചിപ്സ് കൊണ്ട് അലങ്കരിക്കുക.