Monday 24 December 2018 04:57 PM IST : By അമ്മു മാത്യു

ഫ്രഷ് സുഗന്ധവുമായി ഓറഞ്ച് കസ്റ്റേർഡ് കേക്ക്

christmas-treat3 ഫോട്ടോ: സരുൺ മാത്യു

1. സ്പഞ്ച് കേക്ക് – പാകത്തിന്

2. ഓറഞ്ച് ജ്യൂസ് – ഒരു കപ്പ്

ഓറഞ്ചുതൊലി ചുരണ്ടിയത് – ഒരു വലിയ സ്പൂൺ

ബ്രാണ്ടി – ഒരു വലിയ സ്പൂൺ (ആവശ്യമെങ്കിൽ)

3. മുട്ടമഞ്ഞ – മൂന്നു മുട്ടയുടേത്

പഞ്ചസാര – കാൽ കപ്പ്

ഉപ്പ് – ഒരു നുള്ള്

4. ചൂടുപാൽ – രണ്ടു കപ്പ്

5. മുട്ടവെള്ള – മൂന്നു മുട്ടയുടേത്

ഐസിങ് ഷുഗർ – ആറു വലിയ സ്പൂൺ

പാകം െചയ്യുന്ന വിധം

∙ അവ്ൻ 1500Cൽ ചൂടാക്കിയിടുക.

∙ കേക്ക് ഒരിഞ്ചു വലുപ്പമുള്ള ചതുരക്കഷണങ്ങളായി മുറിച്ച ശേഷം മയം പുരട്ടിയ അവ്ൻപ്രൂഫ് ഡിഷിൽ നിരത്തി വയ്ക്കുക.

∙ ഇതിനു മുകളിലേക്കു രണ്ടാമത്തെ േചരുവ യോജിപ്പിച്ചത് ഒഴിച്ച് അനക്കാതെ വയ്ക്കണം.

∙ മുട്ടമഞ്ഞ ഒരു ബൗളിലാക്കി ഉപ്പും പഞ്ചസാരയും ചേർത്തടിക്കുക. ഇതിലേക്കു ചൂടുപാൽ അൽപാൽപം വീതം ചേർത്തടിക്കുക. 

∙ ഈ ബൗൾ തിളയ്ക്കുന്ന വെള്ളത്തിനു മുകളിൽ പിടിച്ച് ഡബിൾ ബോയ്‌ലിങ് രീതിയിൽ തുടരെയിളക്കുക. നന്നായി കുറുകി കസ്റ്റേർഡ് പരുവമാകുമ്പോൾ വാങ്ങി കേക്കിനു മുകളിൽ ഒഴിക്കുക.

∙ മുട്ടവെള്ളം അൽപാൽപം വീതം ഐസിങ് ഷുഗർ ചേർത്തടിക്കുക. നന്നായി പൊങ്ങി വരുമ്പോൾ മെല്ലേ കേക്ക് ഡിഷിന്റെ ഏറ്റവും മുകളിൽ നിരത്തുക.

∙ ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 12–15 മിനിറ്റ് ബേക്ക് ചെയ്യുക.