Monday 16 September 2019 04:12 PM IST : By ശില്പ ബി. രാജ്

ഒരു അപ്പമല്ല, സ്വാദേറിയ ‘ഒരപ്പം’

Orappam ഫോട്ടോ : സരുൺ മാത്യു

1. അരിപ്പൊടി – ഒരു കപ്പ്

2. തേങ്ങ ചുരണ്ടിപ്പിഴിഞ്ഞെടുത്ത രണ്ടാംപാൽ – രണ്ടു കപ്പ്

3. തേങ്ങ ചുരണ്ടിപ്പിഴിഞ്ഞെടുത്ത ഒന്നാംപാൽ – അരക്കപ്പ്

4. മുട്ട – ഒന്ന്

നെയ്യ് – രണ്ടു ചെറിയ സ്പൂൺ

ശർക്കര ഉരുക്കിയത് – ഒരു കപ്പ്

ഉപ്പ് – ഒരു നുള്ള്

5. ജാതിക്ക പൊടിച്ചത് – കാൽ ചെറിയ സ്പൂൺ

ഏലയ്ക്ക പൊടിച്ചത് – കാൽ ചെറിയ സ്പൂൺ

6. കശുവണ്ടിപ്പരിപ്പു നുറുക്ക് – ഒരു വലിയ സ്പൂൺ

സാജീരകം – രണ്ടു നുള്ള്

പാകം െചയ്യുന്ന വിധം

∙ അരിപ്പൊടിയിൽ രണ്ടാംപാൽ ചേർത്തു കട്ടകെട്ടാതെ കലക്കി വയ്ക്കണം.

∙ ഒന്നാംപാൽ ചുവടുകട്ടിയുള്ള പാത്രത്തിലാക്കി അടുപ്പത്തു വച്ചു തിളപ്പിക്കുക. എണ്ണ തെളിഞ്ഞു വരുന്നതു വരെ തിളയ്ക്കണം.

∙ ഈ സമയത്ത് അരിപ്പൊടി കലക്കിയതിൽ നാലാമത്തെ ചേ രുവ അടിച്ചു പതപ്പിച്ചതും ചേർത്തു ചെറുതീയിൽ വച്ചു തു ടരെയിളക്കണം. കുറുകുമ്പോൾ എണ്ണ തെളിഞ്ഞ ഒന്നാം പാ ല്‍ ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക.

∙ ഇതിലേക്കു ജാതിക്ക പൊടിച്ചതും ഏലയ്ക്ക പൊടിച്ചതും ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക. നന്നായി കുറു കി കുഴഞ്ഞ പരുവത്തിലാകണം.

∙ ഇതിലേക്കു കേക്ക് ജീരകവും കശുവണ്ടിപ്പരിപ്പും ചേർത്തിളക്കി വാങ്ങുക.

∙ മയം പുരട്ടിയ ബേക്കിങ് ട്രേയിൽ നിരത്തി മുകൾവശം സ്പൂൺ കൊണ്ടു നിരപ്പാക്കണം.

∙ മുകളിൽ കശുവണ്ടിപ്പരിപ്പു നിരത്തി 1600Cൽ  ചൂടാക്കിയിട്ടിരിക്കുന്ന അവ്നില്‍ വച്ച് അരമണിക്കൂർ ബേക്ക് ചെയ്യുക.

Tags:
  • Pachakam
  • Snacks