Monday 17 May 2021 02:34 PM IST : By Vanitha Pachakam

ഉള്ളുകുളിർപ്പിക്കും അസാദ്യരുചി, പച്ചമാങ്ങ ഷർബത്ത്!

manga

പച്ചമാങ്ങ ഷർബത്ത്

1. പച്ചമാങ്ങ, അധികം പുളിയില്ലാത്തത് - ഒരു കിലോ

2. ഫ്രെഷ് ക്രീം - ഒരു കപ്പ്

പാൽ തിളപ്പിച്ചാറ്റിയത് - ഒരു ലീറ്റർ

കണ്ടൻസ്ഡ് മിൽക്ക് - ഒരു ടിന്നിന്റെ പകുതി

പഞ്ചസാര - പാകത്തിന്

3. ഐസ് പൊടിച്ചത് - പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ മാങ്ങ തൊലികളഞ്ഞു ചെറിയ കഷണങ്ങളാക്കുക. ഇതു വെള്ളം ചേർത്തു തിളപ്പിച്ച ശേഷം അരിപ്പയിലൂടെ അരിച്ചെടുക്കുക.

∙ ഇതിൽ രണ്ടാമത്തെ ചേരുവ ചേർത്ത്, എഗ്ഗ് ബീറ്റർ കൊണ്ടു നന്നായി അടിക്കുക.

∙ ഐസ് പൊടിച്ചതു ചേർത്ത് ഉടൻ തന്നെ വിളമ്പുക

Tags:
  • Desserts
  • Easy Recipes
  • Pachakam