Thursday 29 July 2021 11:37 AM IST : By സ്വന്തം ലേഖകൻ

സിക്കിംകാരുടെ പ്രിയവിഭവം ഫക്ച്യ മഖു, ഈസി റെസിപ്പി!

ssikkim

ഫക്ച്യ മഖു

1.മൈദ – 200 ഗ്രാമ

2.വെള്ളം – പാകത്തിന്

3.നെയ്യ് – രണ്ടു വലിയ സ്പൂൺ

പ‍ഞ്ചസാര – രണ്ടു വലിയ സ്പൂൺ

പനീർ – 100 ഗ്രാം, ഗ്രേറ്റ് ചെയ്തത്

പാകം ചെയ്യുന്ന വിധം

∙മൈദ വെള്ളം ചേർത്തു കുഴച്ചു ചെറിയ ഉരുളകളാക്കി നടുവിൽ മെല്ലേ ഒന്നമർത്തി കക്കയുടെ ആകൃതിയിലാക്കുക.

∙പാത്രത്തിൽ വെള്ളം തിളപ്പിച്ച ശേഷം തയാറാക്കിയ കക്കകൾ ഇട്ട് 20 മിനിറ്റ് തിളപ്പിക്കുക.

∙വെന്ത ശേഷം വെള്ളം മുഴുവൻ ഊറ്റിക്കളയണം. ചെറുതീയിലാക്കി മൂന്നാമത്തെ ചേരുവ ചേർത്ത് ഒന്ന്–രണ്ട് മിനിറ്റ് മെല്ലേ ഇളക്കുക.

∙ചൂടോടെ പിസ്ത അരിഞ്ഞതു കൊണ്ട് അലങ്കരിച്ചു വിളമ്പാം.

Tags:
  • Desserts
  • Easy Recipes
  • Pachakam