Tuesday 10 September 2019 04:02 PM IST : By സ്വന്തം ലേഖകൻ

ഓണത്തിന് സ്‌പെഷ്യൽ പാലട പ്രഥമനും പരിപ്പ് പ്രഥമനും

_BCD1940

പാലട പ്രഥമൻ 

1. ഉണക്കലരി – മുക്കാൽ കിലോ

2. വെളിച്ചെണ്ണ – കാൽ കിലോ

പഞ്ചസാര – കാൽ കിലോ

3. പാൽ – നാലു ലീറ്റർ

4. പഞ്ചസാര – ഒരു കിലോ

പാകം െചയ്യുന്ന വിധം

∙ അരി പൊടിച്ച്, രണ്ടാമത്തെ ചേരുവയും പാകത്തിനു വെള്ളവും ചേർത്തു കലക്കി വാഴയിലക്കീറുകളിൽ തൂവി ചുരുട്ടിക്കെട്ടി തിളയ്ക്കുന്ന വെള്ളത്തിലിട്ടു വേവിക്കണം.

∙ പിന്നീട് അട നന്നായി ചൂടാറിയ ശേഷം ഇലയിൽ നിന്ന് അടർത്തി അടപ്പലകയി ൽ വച്ച് അമർത്തി ചെറിയ കഷണങ്ങളാക്കിയെടുക്കണം. ഇതു നന്നായി കഴുകിയെടുക്കണം.

∙ പാലിൽ ഒരു ലീറ്റർ വെള്ളം ചേർത്തിളക്കി തിളപ്പിക്കുക. തിളച്ച ശേഷം പഞ്ചസാര ചേർ‌ത്തു തുടരെയിളക്കി കൊണ്ടു തിളപ്പിച്ചു വറ്റിക്കണം.

∙ ഇളം ചുവപ്പു നിറമാകുമ്പോൾ അടയും ചേർത്തിളക്കി യോജിപ്പിച്ചു വാങ്ങുക.

പരിപ്പ് പ്രഥമൻ

1. തേങ്ങ – മൂന്ന്

2. ചെറുപരിപ്പ് – അരക്കിലോ

3. ശർക്കര – ഒരു കിലോ

4. കദളിപ്പഴം – മൂന്ന്

നെയ്യ് – അഞ്ചു വലിയ സ്പൂൺ

5. ഏലയ്ക്കാപ്പൊടി – രണ്ടു ചെറിയ സ്പൂൺ

ചുക്കുപൊടി – രണ്ടു ചെറിയ സ്പൂൺ

6. നെയ്യ് – നാലു വലിയ സ്പൂൺ

7. തേങ്ങാക്കൊത്ത് (കൊട്ടത്തേങ്ങ) – ഒരു തേങ്ങയുടെ പകുതിയുടേത്

കശുവണ്ടിപ്പരിപ്പ് – 100 ഗ്രാം

ഉണക്കമുന്തിരി – 50 ഗ്രാം

പാകം െചയ്യുന്ന വിധം

∙ തേങ്ങ ചുരണ്ടിപ്പിഴിഞ്ഞ് ഒന്നും രണ്ടും പാൽ എടുത്തു വയ്ക്കുക.

∙ പരിപ്പ് വറുത്ത ശേഷം വെള്ളം ചേർത്തു വേവിക്കുക. നന്നായി വെന്ത ശേഷം ശർക്കര ഉരുക്കി അരിച്ചതു ചേർത്തു വരട്ടുക.

∙ ഇതിലേക്കു കദളിപ്പഴവും നെയ്യും ചേർ ത്തു വരട്ടണം. ഇതിലേക്കു രണ്ടാംപാൽ ചേർത്തു തിളപ്പിക്കുക.

∙ കുറുകി വരുമ്പോൾ ഒന്നാംപാലിൽ അ ഞ്ചാമത്തെ ചേരുവ കലക്കിയതും ചേർത്തിളക്കി വാങ്ങുക.

∙ തേങ്ങാക്കൊത്തും കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും യഥാക്രമം നെയ്യിൽ വറുത്തു പായസത്തിൽ ചേർത്തിളക്കി വിളമ്പാം.

തയാറാക്കിയത്: മെർലി എം. എൽദോ, ഫോട്ടോ : സരുൺ മാത്യു, പാചകക്കുറിപ്പുകൾക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയതിനും  കടപ്പാട്: സുനിൽ തമ്പാൻ, കെ. ഹരി തമ്പാൻ സൺസ് പൂർണശ്രീ കേറ്ററിങ്,  തൃപ്പൂണിത്തുറ.

Tags:
  • Pachakam