Thursday 18 January 2018 03:17 PM IST

പനീർ ബ്രെഡ് റോൾ

Merly M. Eldho

Chief Sub Editor

paneer_roll

1.    വെണ്ണ – രണ്ടു വലിയ സ്പൂൺ
2.    സവാള പൊടിയായി അരിഞ്ഞത് – അരക്കപ്പ്
3.    ഇഞ്ചി ചതച്ചത് – കാൽ െചറിയ സ്പൂൺ
    വെളുത്തുള്ളി ചതച്ചത് – കാൽ െചറിയ സ്പൂൺ
4.    മുളകുപൊടി – അര െചറിയ സ്പൂൺ
5.    തക്കാളി പൊടിയായി അരിഞ്ഞത് – അരക്കപ്പ്
6.    പനീര്‍ പൊടിച്ചത് – മുക്കാൽ കപ്പ്
    മല്ലിയില അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ
7.    പാൽ – രണ്ടു വലിയ സ്പൂൺ
8.    റൊട്ടി – ആറു സ്ലൈസ്
9.    വെണ്ണ – ഒരു വലിയ സ്പൂൺ


പാകം ചെയ്യുന്ന വിധം


∙    വെണ്ണ ചൂടാക്കി സവാള വഴറ്റി, ബ്രൗൺ നിറമാകുമ്പോൾ മൂന്നാമത്തെ േചരുവ ചേർത്തു വഴറ്റുക.
∙    ഇതിൽ മുളകുപൊടിയും േചർത്തിളക്കിയ ശേഷം തക്കാളി ചേർത്തു വഴറ്റുക.
∙    എണ്ണ തെളിയുമ്പോള്‍ പനീറും മല്ലിയിലയും േചർത്തിളക്കി പാലും പാകത്തിനുപ്പും ചേര്‍ത്തിളക്കി കുഴഞ്ഞ പരുവത്തിൽ വാങ്ങുക. ഇതാണ് ഫില്ലിങ്.
∙    റൊട്ടി, അരികു കളഞ്ഞ് ചപ്പാത്തിക്കോൽ കൊണ്ട് ഒന്നു പരത്തി, അൽപം വെണ്ണ പുരട്ടിയ ശേഷം ഫില്ലിങ് അൽപം വച്ചു റോള്‍ ചെയ്യണം.
∙    നോൺസ്റ്റിക് പാനിൽ െവണ്ണ പുരട്ടി ബ്രെഡ് റോൾ ഇട്ടു മൊരിച്ചെടുക്കുക.