Thursday 08 August 2024 12:37 PM IST : By സ്വന്തം ലേഖകൻ

ഒരിക്കൽ തയാറാക്കിയാൽ ഇനി എന്നും തയാറാക്കും ഈ പനീർ മസാല!

paneer burjii

പനീര്‍ മസാല

1.കട്ടത്തൈര് – 250 ഗ്രാം

കശ്മീരി മുളകുപൊടി – ഒന്നര വലിയ സ്പൂൺ

മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

ആംചൂർ പൗഡർ – ഒരു വലിയ സ്പൂൺ

മല്ലിപ്പൊടി – ഒരു വലിയ സ്പൂൺ

ഗരംമസാലപൊടി – ഒരു വലിയ സ്പൂൺ

കടലമാവ്, വറുത്തത് – ഒന്നര വലിയ സ്പൂൺ

എണ്ണ – രണ്ടു വലിയ സ്പൂൺ, ചെറു ചൂടോടെ

2.എണ്ണ – ഒരു വലിയ സ്പൂൺ

വെണ്ണ – ഒരു വലിയ സ്പൂൺ

3.ജീരകം – ഒരു ചെറിയ സ്പൂൺ

മല്ലി – അര ചെറിയ സ്പൂൺ

ബേ ലീഫ് – രണ്ട്

4.സവാള – രണ്ടു വലുത്, പൊടിയായി അരിഞ്ഞത്

5.ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – രണ്ടു വലിയ സ്പൂൺ

6.തക്കാളി – നാല്, അരച്ചത്

7.പനീർ – 400 ഗ്രാം

‌8.ഇഞ്ചി, നീളത്തിൽ അരിഞ്ഞത് – ഒരു വലിയ സ്പൂൺ

പച്ചമുളക് – മൂന്ന്, നീളത്തിൽ അരിഞ്ഞത്

മല്ലിയില, പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

കസൂരി മേത്തി – ഒരു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ഒരു ബൗളിൽ ഒന്നാമത്തെ ചേരുവ യോ‍ജിപ്പിച്ചു മാറ്റി വയ്ക്കുക.

∙പാനിൽ എണ്ണയും വെണ്ണയും ചൂടാക്കി മൂന്നാമത്തെ ചേരുവ വഴറ്റുക.

∙പച്ചമണം മാറുമ്പോൾ സവാള വഴറ്റണം.

∙ഗോൾഡൻ ബ്രൗണ്‍ നിറമാകുമ്പോൾ ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റു ചേർത്തു വഴറ്റുക.

∙ഇതിലേക്കു തയാറാക്കിയ തൈരു മിശ്രിതം ചേർത്തിളക്കി എണ്ണ തെളിയുമ്പോൾ തക്കാളിയും ചേർത്തിളക്കണം.

∙പനീർ ചെറുതായി പൊടിച്ചു ചേർത്ത് ഇളക്കി മൂടിവച്ചു വേവിക്കുക.

∙വെന്തു കുറുകി വരുമ്പോൾ എട്ടാമത്തെ ചേരുവയും ചേർത്തിളക്കി വാങ്ങാം.

∙ചൂടോടെ ചപ്പാത്തിക്കൊപ്പം വിളമ്പാം.

Tags:
  • Lunch Recipes
  • Vegetarian Recipes
  • Easy Recipes
  • Pachakam