Tuesday 22 October 2019 06:23 PM IST : By അമ്മു മാത്യു

വ്യത്യസ്തമാണ് ഈ പനീർ മട്ടർ ബുജിയ!

_REE9534 ഫോട്ടോ : ശ്രീകാന്ത് കളരിക്കൽ, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത് പി. എൻ. വാസു, കെ. സി. ചാക്കോ, പ്രദീപ് വർഗീസ്, മലയാള മനോരമ, കോട്ടയം.

1. പനീർ – ഒരു കപ്പ്

2. എണ്ണ – ഒരു വലിയ സ്പൺ

നെയ്യ് – ഒരു വലിയ സ്പൂൺ

3. സവാള പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

4. ഇഞ്ചി പൊടിയായി അരിഞ്ഞത് – അര വലിയ സ്പൂൺ

പച്ചമുളക് – രണ്ട്, പൊടിയായി അരിഞ്ഞത്

5. ഗ്രീൻപീസ് – ഒരു കപ്പ്

6. സ്പ്രിങ് അണിയന്റെ പച്ചത്തണ്ടു മാത്രം പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

7. ഗരംമസാലപ്പൊടി – അര ചെറിയ സ്പൂൺ

മുളകുപൊടി – അര െചറിയ സ്പൂൺ

പഞ്ചസാര – കാൽ ചെറിയ സ്പൂണ്‍

മല്ലിയില അരിഞ്ഞത് – ഒരു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ പനീർ ഗ്രീൻപീസിന്റെ വലുപ്പത്തിലുള്ള കഷണങ്ങളാക്കി ചെറുചൂടുള്ള വെള്ളത്തിൽ അൽപനേരം ഇട്ടുവച്ച ശേഷം ഊറ്റി വയ്ക്കുക.

∙ എണ്ണയും നെയ്യും ചൂടാക്കി സവാള വഴറ്റുക.

∙ ഇതിലേക്ക് ഇഞ്ചിയും പച്ചമുളകും ചേർത്തു വഴറ്റണം.

∙ നന്നായി വഴന്ന ശേഷം ഗ്രീൻപീസും ഉപ്പും ചേർത്തിളക്കുക. ഫ്രെഷ് ഗ്രീൻപീസ് ആണ് ഉപയോഗിക്കുന്നതെങ്കിൽ അതു വേവാനായി അൽപം വെള്ളം ചേർത്തിളക്കണം.

∙ പീസ് വെന്ത ശേഷം പനീർ ഊറ്റിയതും സ്പ്രിങ് അണിയനും ചേർത്തിളക്കുക.

∙ ഇതിലേക്ക് ഏഴാമത്തെ േചരുവ ചേർത്തിളക്കി വാങ്ങുക.

Tags:
  • Easy Recipes
  • Pachakam