Thursday 18 January 2018 02:07 PM IST

പനീർ കട്‌ലറ്റ്

Merly M. Eldho

Chief Sub Editor

paneer_cutlet ഫോട്ടോ: സരുൺ മാത്യു

1.    പനീർ – 200 ഗ്രാം
2.    കസൂരി മേത്തി – 15 ഗ്രാം
    പച്ചമുളക് പൊടിയായി അരിഞ്ഞത് – 20 ഗ്രാം
    ഇഞ്ചി ഗ്രേറ്റ് െചയ്തത് – 10 ഗ്രാം
    ഉപ്പ് – പാകത്തിന്
    മല്ലിയില അരിഞ്ഞത് – പാകത്തിന്
3.    കടലമാവ്  – 15 ഗ്രാം
    വെള്ളം – 250 മില്ലി
4.    റൊട്ടിപ്പൊടി – 250 ഗ്രാം
5.    എണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം െചയ്യുന്ന വിധം

∙    ഒരു ബൗളിൽ പനീർ ചേർത്തു നന്നായി ഉടയ്ക്കുക.
∙    ഇതിൽ രണ്ടാമത്തെ േചരുവ േചർത്തു നന്നായി യോജിപ്പിച്ചു മാവു തയാറാക്കുക.
∙    ഒരേ വലുപ്പത്തില്‍ നീളത്തിൽ ഉരുട്ടി മാറ്റിവയ്ക്കുക.
∙    മറ്റൊരു ബൗളിൽ മൂന്നാമത്തെ േചരുവ യോജിപ്പിച്ചു മാവു തയാറാക്കുക.
∙    ഉരുട്ടിയ കട്‌ലറ്റ്, മാവിൽ ഒന്നു മുക്കിയെടുത്ത് റൊട്ടിപ്പൊടിയിൽ നന്നായി പൊതിഞ്ഞെടുക്കണം.
∙    ഇത് അനക്കാതെ അഞ്ചു മിനിറ്റ് മാറ്റിവയ്ക്കുക.
∙    അൽപം എണ്ണ ചൂടാക്കി കട്‌ലറ്റ് േചർത്ത് ഗോൾഡൻ നി റമാകും വരെ തിരിച്ചും മറിച്ചുമിട്ടു വറുക്കുക.
∙    ചാട്ട് മസാലയ്ക്കും ബംഗാളി മസ്റ്റേർഡ് സോസിനുമൊപ്പം വിളമ്പാം.



ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്: ശതാബ്ദി സർക്കാർ, ബികാഷ് ബാബു സ്വീറ്റ്സ്
കലൂർ കടവന്ത്ര റോഡ്, എറണാകുളം