Friday 14 February 2020 04:44 PM IST : By വനിത പാചകം

പനീർ ഹോട്ട് ഗാർലിക് സോസിനൊപ്പം, ഗ്രിൽഡ് പനീര്‍; രണ്ടു രുചികരമായ വിഭവങ്ങൾ!

Paneer-hot-garlic-sosinopam

പനീർ ഹോട്ട് ഗാർലിക് സോസിനൊപ്പം 

1. പനീർ – 200 ഗ്രാം

2. എണ്ണ – രണ്ടു വലിയ സ്പൂൺ

3. വറ്റൽമുളക് – മൂന്ന്

4. െവളുത്തുള്ളി – അഞ്ച് അല്ലി

5. സവാള– രണ്ട് ഇടത്തരം, അരിഞ്ഞത്

6. െവള്ളം – കാൽ കപ്പ്

െറ‍ഡ് ചില്ലി പേസ്റ്റ് (വറ്റല‍്‍മുളക്  അരച്ചത്) – ഒരു വലിയ സ്പൂൺ

െറഡ് ചില്ലി സോസ് – ഒരു വലിയ സ്പൂൺ

7. െവജിറ്റബിൾ സ്റ്റോക്ക് – കാൽ കപ്പ്

8. േകാൺഫ്ളവർ – മൂന്നു വലിയ സ്പൂൺ

െവജിറ്റബിൾ സ്േറ്റാക്ക് – കാൽ കപ്പ്

േസായാസോസ് – ഒരു വലിയ സ്പൂൺ

കുരുമുളകുെപാടി – അര ചെറിയ സ്പൂൺ

9. കാപ്സിക്കം – ഒരു ഇടത്തരം, ചതു രക്കഷണങ്ങളാക്കിയത്

െവളുത്തുള്ളി – അഞ്ച് അല്ലി

10. വിനാഗിരി – ഒരു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ പനീർ കഷണങ്ങളാക്കി വയ്ക്കുക.

∙ പാനിൽ എണ്ണ ചൂടാക്കുക. വറ്റൽമുളക് ഓേരാന്നും നാലായി മുറിച്ചശേഷം ഉള്ളിലെ അരി കള‍ഞ്ഞ് എണ്ണയിൽ മൂപ്പിക്കുക.

∙ െവളുത്തുള്ളി ചേർത്തു മൂപ്പിച്ചശേഷം സവാള അരിഞ്ഞതും പനീറും േചർത്തിളക്കി നല്ല തീയിൽ വച്ചു വഴറ്റുക.

∙ ഇതിലേക്ക് ആറാമത്തെ ചേരുവ ചേ ർത്തു യോജിപ്പിച്ചശേഷം വെജിറ്റബി ൾ സ്േറ്റാക്കും േചർത്തിളക്കണം.

∙ എട്ടാമത്തെ ചേരുവ േയാജിപ്പിച്ച്, ഈ കൂട്ടിൽ ചേർത്തിളക്കി തിളപ്പിച്ചു കുറുകി വരുമ്പോൾ ഒമ്പതാമത്തെ ചേരുവ േചർത്തു യോജിപ്പിക്കുക.

∙ ഇതിലേക്കു വിനാഗിരിയും ചേർത്തിള ക്കി യോജിപ്പിച്ച് അടുപ്പിൽ നിന്നു വാങ്ങി ചൂടോടെ വിളമ്പാം.

ഗ്രിൽഡ് പനീര്‍

Grilled-paneer

1. പനീർ – 150 ഗ്രാം

2. ഒലിവ് ഓയിൽ – രണ്ടു വലിയ സ്പൂൺ

കുരുമുളകു ചതച്ചത് – ഒരു ചെറിയ സ്പൂൺ

വെണ്ണ – ഒരു വലിയ സ്പൂൺ

ഉപ്പ് – പാകത്തിന്

േസാസിന്

3. പച്ചമാങ്ങ – ഒന്ന്, െതാലി കള‍ഞ്ഞു കഷണങ്ങളാക്കിയത്

പുതിനയില – ഒരു കപ്പ്

സ്പ്രിങ് അണിയൻ – രണ്ട്

നാരങ്ങാനീര്– രണ്ടു വലിയ സ്പൂൺ

പച്ചമുളക് – രണ്ട്

ഉപ്പ്,കുരുമുളകുപൊടി – പാകത്തിന്

പാകം െചയ്യുന്ന വിധം

∙ പനീർ, ഒരി‍ഞ്ചു കനത്തിൽ നാലിഞ്ചു ചതുരക്കഷണങ്ങളായി മുറിച്ചു രണ്ടാമത്തെ േചരുവ പുരട്ടി 20 മിനിറ്റ് അനക്കാതെ വയ്ക്കുക.

∙ പിന്നീട് ചൂടായ തവയിലിട്ടു ഗ്രിൽ ചെയ്തു േസാസിെനാപ്പം വിളമ്പാം.

∙ േസാസ് തയാറാക്കാൻ, മൂന്നാമത്തെ ചേരുവ യോജിപ്പിച്ചു മയത്തിൽ അരച്ചെടുക്കുക.

Tags:
  • Pachakam