Wednesday 05 May 2021 05:30 PM IST : By Vanitha Pachakam

രുചിയൂറും പനീർ ഫിങ്കേഴ്സ്, ഈസി റെസിപ്പി!

paneer

പനീർ ഫിങ്കേഴ്സ്

1. പനീർ നീളത്തിൽ മുറിച്ചത് - അരക്കിലോ

2. തൈര് - രണ്ടു വലിയ സ്പൂൺ

ഗരംമസാല - മുക്കാൽ ചെറിയ സ്പൂൺ

മുളകുപൊടി - അര ചെറിയ സ്പൂൺ

ജീരകം പൊടിച്ചത് - അര ചെറിയ സ്പൂൺ

കസൂരിമേത്തി - കാൽ ചെറിയ സ്പൂൺ

നാരങ്ങാനീര് - ഒരു നാരങ്ങയുടേത്

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - മുക്കാൽ ചെറിയ സ്പൂൺ

ജാതിക്കാ പൊടിച്ചത് - കാൽ ചെറിയ സ്പൂൺ

ഉപ്പ് - പാകത്തിന്

എണ്ണ - അര ചെറിയ സ്പൂൺ

മല്ലിയില - ഒരു പിടി

ചീസ് സ്ലൈസ് - ഒന്ന്

3. വെണ്ണ - പാകത്തിന്

പാകം െചയ്യുന്ന വിധം

∙ രണ്ടാമത്തെ ചേരുവ യോജിപ്പിച്ചു നന്നായി അരച്ചെടുക്കുക.മസാലയ്ക്കു പച്ച നിറമായിരിക്കും. ഈ അരപ്പ് പനീറിൽ പുരട്ടി ഒരു രാത്രി മുഴുവൻ ഫ്രിഡ്ജിൽ വയ്ക്കുക.

∙ തവ ചൂടാക്കി വെണ്ണ പുരട്ടിയ ശേഷം പനീർ ചുട്ടെടുത്തു ചൂടോടെ സാലഡിനൊപ്പം വിളമ്പുക.

Tags:
  • Vegetarian Recipes
  • Pachakam
  • Snacks