Friday 11 August 2023 04:13 PM IST : By Vanitha Pachakam

‌വിരുന്നുകാരെ ഞെട്ടിക്കാൻ ഇതാ രുചിയൂറും പനീർ റോൾസ്, ഈസി റെസിപ്പി!

paneer

പനീർ റോൾസ്

1. എണ്ണ - പാകത്തിന്

2. സവാള - രണ്ട്, പൊടിയായി അരിഞ്ഞത്

3. പനീർ പൊടിച്ചത് - രണ്ടു കപ്പ്‌

പീസ് വേവിച്ചത് – അരക്കപ്പ്

മാഗി വെജിറ്റബിൾ ക്യൂബ്സ് - അഞ്ച്, പൊടിച്ചത്

മല്ലിയില അരിഞ്ഞത് - രണ്ടു വലിയ സ്പൂൺ

4. റൊട്ടി - 24 സ്ലൈസ്

പാകം ചെയ്യുന്ന വിധം

∙ എണ്ണ ചൂടാക്കി സവാള ചേർത്തു ഗോൾഡൻ ബ്രൗൺ നിറത്തിൽ വഴറ്റുക. ഇതിലേക്കു പനീർ പൊടിച്ചതും പീസ് വേവിച്ചതും മാഗി വെജിറ്റബിൾ ക്യൂബ് പൊടിച്ചതും മല്ലിയിലയും ചേർത്തു നന്നായി ഇളക്കി യോജിപ്പിച്ച് ഒരു മിനിറ്റിനു ശേഷം അടുപ്പിൽ നിന്നു വാങ്ങുക.

∙ ഒരു സ്ലൈസ്റൊ റൊട്ടിയെടുത്തു വെള്ളത്തിൽ മുക്കിയ ശേഷം രണ്ടു കൈവെള്ളക്കിടയിലായി വച്ച് അധികമുള്ള വെള്ളം പിഴിഞ്ഞു കളയുക. റൊട്ടി നന്നായി പരന്നുകിട്ടണം.

∙ ഇതിനു നടുവിലായി ഒരു വലിയ സ്പൂൺ പനീർ മിശ്രിതം വച്ച് രണ്ടായി മടക്കി അറ്റം അമർത്തി ഒട്ടിക്കുക.

∙ ചൂടായ എണ്ണയിലിട്ടു ഗോൾഡൻ ബ്രൗൺ നിറത്തിൽ വറുത്തു കോരുക.

∙ ചട്നിക്കോ ടുമാറ്റോ സോസിനോ ഒപ്പം വിളമ്പാം.

Tags:
  • Vegetarian Recipes
  • Easy Recipes
  • Pachakam
  • Snacks