Thursday 15 February 2018 05:39 PM IST

പനീർ സാൻവിച്ച്

Merly M. Eldho

Chief Sub Editor

paneer_sandwich

1.    എണ്ണ – രണ്ടു വലിയ സ്പൂൺ
2.    സവാള പൊടിയായി അരിഞ്ഞത് – അരക്കപ്പ്
    തക്കാളി – ഒന്ന്, പൊടിയായി അരിഞ്ഞത്
    പനീർ – 25 ഗ്രാം, പൊടിച്ചത്
    കറിവേപ്പില അരിഞ്ഞത് – ഒരു വലിയ സ്പൂൺ
    ഉരുളക്കിഴങ്ങ് – ഒന്ന്, വേവിച്ചുടച്ചത്
3.    മല്ലിയില പൊടിയായി അരിഞ്ഞത്      – ഒരു വലിയ സ്പൂൺ
    ഉപ്പ്, കുരുമുളകുപൊടി         – പാകത്തിന്
4.    റൊട്ടി – ആറു സ്ലൈസ്
5.    ചീസ് ഗ്രേറ്റ് െചയ്തത്         – പാകത്തിന്
6.    വെണ്ണ – ആറു െചറിയ സ്പൂൺ


പാകം െചയ്യുന്ന വിധം


∙    എണ്ണ ചൂടാക്കി രണ്ടാമത്തെ േചരുവ വഴറ്റിയ ശേഷം മല്ലിയിലയും ഉപ്പും കുരുമുളകുപൊടിയും േചർത്തു വാങ്ങുക. ഇതാണ് ഫില്ലിങ്.
∙    ഓരോ സ്ലൈസ് റൊട്ടിയുടെയും ഒരു വശത്തു ചീസ് ഗ്രേറ്റ് െചയ്തതു നിരത്തി അതിനു മുകളിൽ അൽപം ഫില്ലിങ് നി രത്തി അടുത്ത റൊട്ടി സ്ലൈസ് കൊണ്ടു മൂടുക.
∙    റൊട്ടിയുടെ പുറംവശത്ത് വെണ്ണ പുട്ടി തവയിൽ വച്ചോ ടോ സ്റ്ററിൽ വച്ചോ ഗ്രിൽ െചയ്തെടുക്കുക.
∙ ലെറ്റൂസ്, ഫിങ്കർ ചിപ്സ് എന്നിവയ്ക്കൊപ്പം വിളമ്പാം.