Saturday 11 July 2020 04:03 PM IST : By തയാറാക്കിയത്: മെർലി എം. എൽദോ

നാടന്‍ രുചിയില്‍ മൊരിഞ്ഞ പരിപ്പുവട; വീട്ടിൽ ഈസിയായി തയാറാക്കാം...

Paripu-vada

1. കടലപ്പരിപ്പ് – ഒരു കപ്പ്

വറ്റൽമുളക് – രണ്ട്

2. ചുവന്നുള്ളി – 10

പച്ചമുളക് – ഒന്ന്

ഇഞ്ചി – ഒരു കഷണം

കറിവേപ്പില – ഒരു തണ്ട്

3. കായംപൊടി – കാൽ ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

4. എണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം െചയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ മൂന്നു മണിക്കൂർ വെള്ളത്തിൽ കുതിർത്ത ശേഷം ഊറ്റി വെള്ളം വാലാൻ വയ്ക്കുക. പിന്നീട് തരുതരുപ്പായി ചതച്ചു വയ്ക്കണം.

∙ ഈ കൂട്ടിലേക്കു രണ്ടാമത്തെ ചേരുവ പൊടിയായി അരിഞ്ഞതു ചേർത്തു നന്നായി യോജിപ്പിക്കുക. 

∙ മൂന്നാമത്തെ ചേരുവയും ചേർത്തിളക്കി ചെറുനാരങ്ങാവ ലുപ്പത്തിലുള്ള ഉരുളകളാക്കണം.

∙ ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കുക. ഓരോ ഉരുളയും കൈയിൽ വച്ച് ഒന്നു പരത്തി, എണ്ണയിലിട്ടു വറുക്കുക. പരിപ്പുവട ചുവന്നു വരുമ്പോൾ കോരിയെടുക്കാം.

∙ ചൂടോടെ വിളമ്പാം.

∙ ഈ പരിപ്പുവട രസത്തിൽ ഇട്ടെടുത്താൽ രസവടയാകും. 

Tags:
  • Pachakam
  • Snacks