Friday 24 June 2022 05:19 PM IST : By സ്വന്തം ലേഖകൻ

വീക്കെൻഡ് പാർട്ടികളിൽ വിളമ്പാം ചിക്കൻ ടിക്ക, ഒരു ഹെൽത്തി റെസിപ്പി!

chickentikka

ചിക്കൻ ടിക്ക

1.ചിക്കൻ എല്ലില്ലാതെ – ഒരു കിലോ

2.തൈര് – ഒരു കപ്പ്

മല്ലിപ്പൊടി – ഒന്നു രണ്ടു വലിയ സ്പൂൺ

ഇഞ്ചി അരച്ചത് – രണ്ടു വലിയ സ്പൂൺ

വെളുത്തുള്ളി അരച്ചത് – മൂന്നു വലിയ സ്പൂൺ

ഉപ്പ് – ഒന്നര വലിയ സ്പൂൺ

ഗരംമസാലപ്പൊടി – ഒരു വലിയ സ്പൂൺ

വറ്റൽമുളക് – രണ്ടു–മൂന്ന്

മുളകുപൊടി – ഒരു ചെറിയ സ്പൂൺ

നാരങ്ങാനീര് – മൂന്നു വലിയ സ്പൂൺ

ഏലയ്ക്ക –നാല്, തൊലി കളഞ്ഞു പൊടിച്ചത്

കറുവാപ്പട്ട പൊടിച്ചത് – ഒരു ചെറിയ സ്പൂൺ

3.സവാള – രണ്ടു വലുത്

പച്ച കാപ്സിക്കം – രണ്ട്

4.ഒലിവ് ഓയിൽ – പാകത്തിന്

5.ചാട്ട് മസാല – പാകത്തിന്

6.സവാള വളയങ്ങൾ, നാരങ്ങാക്കഷണം – അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

∙ചിക്കൻ വൃത്തിയാക്കി, ടിക്കയുടെ വലുപ്പത്തിൽ ചെറിയ കഷണങ്ങളാക്കി ഫോർക്ക് കൊണ്ട് അങ്ങിങ്ങു കുത്തിവയ്ക്കുക.

∙ഒരു വലിയ പ്ലാസ്‌റ്റിക് ബൗളിൽ രണ്ടാമത്തെ ചേരുവ യോജിപ്പിച്ചു വയ്ക്കുക.

∙ഇതിലേക്കു ചിക്കനും ചേർത്തു നന്നായി പുരട്ടി 24 മണിക്കൂർ അനക്കാതെ വയ്ക്കുക.

∙സവാളയും കാപ്സിക്കവും ചതുരത്തിൽ ചിക്കൻ കഷണങ്ങളുടെ വലുപ്പത്തിൽ മുറിക്കുക.

∙ഇനി പുരട്ടിവച്ചിരിക്കുന്ന ചിക്കനും സവാള, കാപ്സിക്കം എന്നിവല മുറിച്ചതും നീളമുള്ള സ്ക്യൂവേഴ്സിൽ ഇടവിട്ടു കോർത്തു വയ്ക്കണം.

∙ഇതിൽ ഒലിവ് ഓയിൽ സ്പ്രേ ചെയ്ത് 200–230 C ൽ ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ 20 മിനിറ്റ് വയ്ക്കുക. ഉണങ്ങി വരണ്ടു പോകരുത്.

∙ചാട്ട് മസാല വിതറി സവാള വളയങ്ങളും നാരങ്ങാക്കഷണങ്ങളും കൊണ്ട് അലങ്കരിക്കുക.

∙പുതിന ചട്നിക്കൊപ്പം വിളമ്പാം.

Tags:
  • Non-Vegertarian Recipes
  • Pachakam