Saturday 02 April 2022 03:48 PM IST : By സ്വന്തം ലേഖകൻ

വീട്ടിൽ തയാറാക്കാം സ്വാദേറും പാഷൻഫ്രൂട്ട് വൈൻ; ഈസി റെസിപ്പി

Pasion-fruit-wine തയാറാക്കിയത്: മെര്‍ലി എം. എല്‍ദോ, ഫോട്ടോ: സരുൺ മാത്യു. ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനും കടപ്പാട്: മഹിമ സൈമണ്‍, മഹിമാസ് കുക്കിങ് ക്ലാസ്, കൊച്ചി

1. യീസ്റ്റ് – മുക്കാൽ ചെറിയ സ്പൂൺ

2. വെള്ളം – അരക്കപ്പ്

3. പാഷൻഫ്രൂട്ട് പൾപ്പ് – ഒരു കപ്പ്

പഞ്ചസാര – ഒരു കിലോ

വെള്ളം – രണ്ടര ലീറ്റർ

ഉണക്കമുന്തിരി പൊടിയായി അരിഞ്ഞത് – കാൽ കപ്പ്

വറ്റൽമുളക് – ഒന്ന്

പാകം ചെയ്യുന്ന വിധം

∙ യീസ്റ്റ് അരക്കപ്പ് വെള്ളം ചേർത്തു 10 മിനിറ്റ് വയ്ക്കുക.

∙ മൂന്നാമത്തെ ചേരുവ യോജിപ്പിച്ചതിൽ യീസ്റ്റ് മിശ്രിതം ചേർത്തു യോജിപ്പിക്കണം.

∙ ഇത് ഭരണിയിലാക്കി 21 ദിവസം അടച്ചുവയ്ക്കുക.

∙ 21 ദിവസത്തിനു ശേഷം അരിച്ചെടുത്തു കുപ്പിയിലാക്കി സൂക്ഷിക്കാം.

Tags:
  • Pachakam