Friday 08 November 2019 04:22 PM IST : By ബീന മാത്യു

ലഞ്ച് ബോക്സ് നിറയ്ക്കാൻ പാസ്ത വിത് ചിക്കൻ സോസ്!

_REE0636 ഫോട്ടോ : ശ്രീകാന്ത് കളരിക്കൽ, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത് : പ്രദീപ് കെ. വർഗീസ്, മലയാള മനോരമ, കോട്ടയം

1. ചിക്കൻ എല്ലില്ലാതെ വേവിച്ചത് – 450 ഗ്രാം

2. തക്കാളി – രണ്ട്–മൂന്ന്

3. വെണ്ണ – 50 ഗ്രാം

4. സവാള – രണ്ട്, പൊടിയായി അരിഞ്ഞത്

വെളുത്തുള്ളി – നാല് അല്ലി, ചതച്ചത്

5. വെള്ളം – ഒരു കപ്പ്

തക്കാളി ചൂടുവെള്ളത്തിലിട്ടെടുത്ത്, തണുത്ത വെള്ളത്തിലിട്ട്, അരച്ച് അരിച്ചത് – രണ്ടു വലിയ സ്പൂൺ

ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

ഒറീഗാനോ – ഒരു ചെറിയ സ്പൂൺ

6. സ്പഗറ്റി – 350 ഗ്രാം

7. വെണ്ണ - 50 ഗ്രാം, ഉരുക്കിയത്

8. ചീസ് ഗ്രേറ്റ് ചെയ്തത് – 50 ഗ്രാം

പാകം െചയ്യുന്ന വിധം

∙ ചിക്കൻ ചെറിയ ചതുരക്കഷണങ്ങളാക്കി വയ്ക്കണം.

∙ തക്കാളി ചൂടുവെള്ളത്തിലിട്ട് എടുത്ത്, തൊലി കളഞ്ഞശേഷം അരിഞ്ഞു വയ്ക്കുക.

∙ പാനിൽ വെണ്ണ ചൂടാക്കി സവാളയും വെളുത്തുള്ളിയും ഗോൾഡൻ ബ്രൗൺ നിറത്തിൽ വഴറ്റുക. 

∙ ഇതിൽ ചിക്കൻ ചേർത്ത് അഞ്ചു മിനിറ്റ് മെല്ലേ വേവിച്ച ശേഷം അഞ്ചാമത്തെ ചേരുവയും തക്കാളിയും ചേർത്ത് അടച്ചു വച്ചു ചെറുതീയിൽ 15 മിനിറ്റ് വേവിക്കുക. ഇടയ്ക്ക് ഇളക്കി കൊടുക്കണം. ഇതാണ് ചിക്കൻ സോസ്.

∙ ഈ സമയം സ്പഗറ്റി ഉപ്പിട്ട തിളച്ച വെള്ളത്തിലിട്ടു വേവിച്ച് ഊറ്റി വെണ്ണ ചേർത്തു കുടഞ്ഞു യോജിപ്പിക്കുക. 

∙ ഇതു വിളമ്പാനുള്ള പാത്രത്തിലാക്കി ഇതിനു മുകളിൽ തയാറാക്കിയ ചിക്കൻ സോസ് ഒഴിക്കുക. 

∙ ചീസ് ഗ്രേറ്റ് ചെയ്തതു കൊണ്ട് അലങ്കരിച്ചു വിളമ്പാം.

Tags:
  • Lunch Recipes
  • Pachakam