Thursday 18 January 2018 11:55 AM IST

കഴിക്കാം പത്തില തോരൻ

Merly M. Eldho

Chief Sub Editor

chembila_thoran ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

1. തേങ്ങ ചുരണ്ടിയത് – ഒരു കപ്പ്

പച്ചമുളക് – രണ്ട്

മഞ്ഞൾപ്പൊടി – കാൽ െചറിയ സ്പൂൺ

2. വെളിച്ചെണ്ണ – ഒരു െചറിയ സ്പൂൺ

3. കടുക് – കാൽ െചറിയ സ്പൂൺ

4. പച്ചരി – ഒരു െചറിയ സ്പൂൺ

5. ചേമ്പില, തകര ഇല, തഴുതാമ ഇല, പയറില, മത്തൻ ഇല, ചേന ഇല, കൂവളം ഇല, ഉലുവയില, പച്ചച്ചീര.. ഇവയുടെ തളിരിലകൾ എടുത്തു പൊടിയായി അരിഞ്ഞത് – എല്ലാം കൂടി മൂന്നു കപ്പ്

ഉപ്പ് – പാകത്തിന്

പാകം െചയ്യുന്ന വിധം

∙ ഒന്നാമത്തെ േചരുവ യോജിപ്പിച്ചു തരുതരുപ്പായി അരയ്ക്കണം.

∙ ചീനച്ചട്ടിയിൽ െവളിച്ചെണ്ണ ചൂടാക്കി കടുകു പൊ ട്ടിച്ച ശേഷം പച്ചരി ചേർത്തു വറുക്കുക.

∙ ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന ഇലകൾ േചർത്തിളക്കി ചെറുതീയിൽ വച്ചു നന്നായി ഇ ളക്കി യോജിപ്പിക്കുക.

∙ ഇതിൽ അരപ്പു ചേർത്തിളക്കി അടച്ചു വച്ചു ര ണ്ടു മിനിറ്റ് വേവിക്കണം.

∙ അടപ്പു തുറന്ന് ഇളക്കി വെള്ളം മുഴുവൻ വറ്റിയ ശേഷം വാങ്ങി ചോറിനൊപ്പം വിളമ്പാം.

പാചകക്കുറിപ്പുകൾക്കും ചിത്രങ്ങൾക്കും കടപ്പാട്: റോയ് പോത്തൻ, എക്സിക്യൂട്ടീവ് ഷെഫ്, ഫ്ളോറ എയർപോർട്ട് ഹോട്ടൽ,നെടുമ്പാശ്ശേരി.